ബോചെ 30 ലക്ഷം രൂപ വിതരണം ചെയ്തു

തൃശൂര്‍: ബോബി ഗ്രൂപ്പിന്റെ ധനസഹായത്തിന്റെ ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യത്തെ ഗഡുവായ 30 ലക്ഷം രൂപ വിതരണം ചെയ്തു. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആപ്പ് വഴി സഹായമഭ്യര്‍ത്ഥിച്ചവര്‍ക്കാണ് ധനസഹായം നല്‍കിയത്.

ദിവസേന നല്‍കിവരുന്ന ധനസഹായത്തിനു പുറമെയാണ് 30 ലക്ഷം രൂപ നല്‍കിയത്. ചെമ്മണൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ച് നടന്ന പരിപാടി തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രന്‍, ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഐഎഎസ്, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, ബോബി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോചെ, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി. എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു. ബോബി ഗ്രൂപ്പ് പി.ആര്‍.ഒ. ജോജി എം.ജെ. സ്വാഗതം പറഞ്ഞു. ചെമ്മണൂര്‍ ക്രെഡിറ്റ്സ് & ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ അഡ്മിനിസ്‌ട്രേഷന്‍ സീനിയര്‍ മാനേജര്‍ രവീന്ദ്രനാഥന്‍ നന്ദി പ്രകാശിപ്പിച്ചു. ധനസഹായത്തിന് പുറമെ തൃശൂര്‍ റെയില്‍വെ സ്റ്റേഷനിലേക്കുള്ള വീല്‍ ചെയറുകളും, സ്‌ട്രെച്ചറുകളും ബോചെ വിതരണം ചെയ്തു.

error: Content is protected !!