KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി സർക്കാർ ആശുപത്രിയിൽ മുഴുവൻ സമയ ചികിത്സ വേണം : മാർച്ചും ധർണയും നടത്തി.

എരുമേലി : സർക്കാർ ആശുപത്രിയിൽ മുഴുവൻ സമയ ചികിത്സ വേണമെന്നും, താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ട്  എരുമേലി ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ  മാർച്ചും ധർണയും നടത്തി. ശബരി ഓഡിറ്റോറിയത്തിൽ നിന്നാരംഭിച്ച  മാർച്ച്‌ ആശുപത്രിയ്ക്ക് സമീപം സമാപിച്ച ശേഷമായിരുന്നു ധർണ.

മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർ നിവേദനം സ്വീകരിച്ച് ആശുപത്രിയിൽ 24 മണിക്കൂർ പ്രവർത്തനം ഉറപ്പ് നൽകി ആറ് മാസം കഴിഞ്ഞിട്ടും നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്‌. ധർണയിൽ കൗൺസിൽ ഭാരവാഹികളായ കെ സി ജോസഫ്, ബാബു കെ തോമസ്, കെ പി മോഹനൻ, ജമിനി മോൾ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!