നാട്ടുകാരെ വിറപ്പിച്ച കള്ളന്മാരെ വിറപ്പിച്ച അമ്മയ്ക്കും മകൾക്കും അഭിനന്ദനപ്രവാഹം
മുക്കൂട്ടുതറ : മുഖംമൂടി ധാരികളായ രണ്ട് മോഷ്ടാക്കൾ ഒരു നാടിനെയാകെ വിറപ്പിച്ചപ്പോഴും, സാഹസികമായി അവരെ എതിരിട്ട് വിറപ്പിച്ച
അമ്മയ്ക്കും മകൾക്കും നാടിന്റെ അഭിനന്ദനപ്രവാഹം. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ മുക്കൂട്ടുതറ പലകക്കാവിൽ ശാന്തിനഗറിലാണ് സംഭവം. പുത്തൻപുരയ്ക്കൽ സജിയുടെ ഭാര്യ മേഴ്സിയും ഗർഭിണിയായ മകൾ മെൽബിനും ചേർന്നാണു വീട് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കളെ സധൈര്യം നേരിട്ടത്.
കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ മുക്കൂട്ടുതറ പലകക്കാവിൽ ശാന്തിനഗറിലാണ് സംഭവം. പുത്തൻപുരയ്ക്കൽ സജിയുടെ ഭാര്യ മേഴ്സിയും ഗർഭിണിയായ മകൾ മെൽബിനും ചേർന്നാണു മോഷ്ടാക്കളെ നേരിട്ടത്.
വീടിന്റെ പിൻവാതിൽ തകർത്ത് കിടപ്പുമുറിയിൽ കയറി മേഴ്സിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. മേഴ്സിയും മകൾ മേബിളും ഉണർന്നു ബഹളം വയ്ക്കുകയും മോഷ്ടാക്കളെ നേരിടുകയും മോഷ്ടാക്കളുടെ കൈകടിച്ചു മുറിക്കുകയും ചെയ്തതോടെ ഇവർ ഓടി രക്ഷപ്പെട്ടു.
അടുക്കള വാതിൽ കുത്തിതുറന്ന ശബ്ദം കേട്ട ഇരുവരും ഉണരുമ്പോഴേക്കും ഇവർ കിടന്നിരുന്ന മുറിയിൽ മോഷ്ടാക്കൾ
എത്തി മേഴ്സിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. മുറിയിലെ അരണ്ട വെളിച്ചത്തിൽ മോഷ്ടാക്കളെ കണ്ട ഇരുവരും നിലവിളിക്കാൻ ശ്രമിച്ചപ്പോൾ കള്ളന്മാർ ഇരുവരുടെയും വായ പൊത്തി. ചെറുത്തു നിന്ന മേഴ്സിയും മെൽബിനും പിടുത്തം വിടുവിക്കാനുള്ള ശ്രമത്തിൽ കള്ളന്മാരുടെ കൈകടിച്ചുമുറിവേൽപ്പിച്ചു. ഇതിനിടെ ഇവരുടെ നിലവിളി കേട്ട് അടുത്ത മുറികളിൽ നിന്ന് ഭർത്താവ് സജിയും മകനും എത്തി. ഇതോടെ കള്ളന്മാർ ഓടി രക്ഷപെടുകയായിരുന്നെന്ന് മേഴ്‌സിയും മെൽബിനും പറയുന്നു.
ഇവിടെ അഞ്ച് വീടുകളിലാണ് മോഷണ ശ്രമം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് മോഷണ ശ്രമങ്ങൾ നടന്നത്. ആദ്യം തോട്ടുവായിൽ പ്രസാദ്, വെൺമേലിൽ പി.ജെ.ചാക്കോ എന്നിവരു ടെ വീടുകളിലാണ് എത്തിയത്. ഇതിനു ശേഷമാണ് പുത്തൻപുരയ്ക്കൽ സജിയുടെ വീട്ടിലെത്തിയത് .
വീടുകളിലെ സിസി ക്യാമറ ദൃശ്യങ്ങളിൽ മുഖം മൂടി ധാരികളായ രണ്ട് പേർ വീടുകളുടെ വാതിൽ തുറക്കാൻ ശ്രമിക്കുന്നത് കാണാം. സമീപത്തെ പ്രസാദിന്റെ വീട്ടിൽ നിന്നും പഴയ മൊബൈൽ ഫോൺ മോഷ്ടിച്ച കള്ളന്മാർ വഴിയിൽ ഇത് ഉപേക്ഷിച്ചത് കണ്ടെത്തിയിട്ടുണ്ട്. സജിയുടെ വീടിന്റെ മുറ്റത്തുനിന്നു കൈലിയും തോർത്തും മോഷ്ടിച്ച് സമീപത്തെ റോഡിൽ മോഷ്ടാക്കൾ കൊണ്ടിട്ടിരുന്നു. അന്വേഷണം ആരംഭിച്ചെന്നും മോഷ്ടാക്കളെ കണ്ടെത്താനായിട്ടില്ലെന്നും ഇതര സംസ്ഥാന കവർച്ചാ സംഘമെന്നാണ് നിഗമനമെന്നും വെച്ചൂച്ചിറ പൊലീസ് പറയുന്നു. വിവരം അറിഞ്ഞ് ജനപ്രതിനിധികൾ ഉൾപ്പടെ ഒട്ടേറെ പേർ മേഴ്സിയെയും മെൽബിനെയും അഭിനന്ദിച്ചു.
തിങ്കളാഴ്ച രാത്രി ആദ്യം മോഷണ ശ്രമം നടത്തിയത് തോട്ടു വായിൽ പ്രസാദിന്റെ വീടിന്റെ പിന്നിലെ കതക് രാത്രി 12 മണിയോടെ കമ്പിപ്പാരകൊണ്ട് കുത്തിപൊളിച്ചാണ്. ശബ്ദം കേട്ടു വീട്ടുകാർ ഉണർന്ന് ബഹളം വച്ചതോടെ ഇവിടെ നിന്ന് ഓടി.
സമീപമുള്ള വെൺമേലിൽ പി .ജെ. ചാക്കോ (അച്ചൻകുഞ്ഞ് 72) ന്റെ വീട്ടിലാണ് പിന്നീട് കയറാൻ ശ്രമിച്ചത്. വീടിന്റെ മുൻകതകിന്റെ കൊ ളുത്ത് ആയുധം ഉപയോഗിച്ച് തകർത്തു. തുറന്ന കതക് ശക്തി യായി ഭിത്തിയിൽ ഇടിച്ച ശബ്ദം കേട്ട് വീട്ടിൽ ഉണ്ടായിരുന്ക്കോയും ഭാര്യ കുഞ്ഞുമോളും ഉണർന്നു.
ഇവർ ലൈറ്റ് ഇടുകയും ബഹ ളം വയ്ക്കുകയും ചെയ്തതോടെ മോഷ്ടാക്കൾ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
200 മീറ്റർ അകലെയുള്ള പുത്തൻപുരയ്ക്കൽ സജിയുടെ വീട്ടിലാണ് പിന്നീട് മോഷ്ടാക്കൾ എത്തിയത്. ഇവിടെ നിന്നാണ് കൊല്ലമുള സെന്റ് മരിയ ഗൊരേത്തി പള്ളി യുടെ സമീപത്തെ പുല്ലാട്ട് ജോയി യുടെ വീട്ടിൽ എത്തിയത്. പളളി യിലെ സിസിടിവിയിലും ജോയിയുടെ വീട്ടിലെ സിസിടിവിയിലും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.