KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മീൻ കുളത്തിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു..

വാഴൂർ : മീൻ കുളത്തിൽ നിന്നും വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. വാഴൂർ കാപ്പുകാട് കുന്നേൽ വീട്ടിൽ ഏലിയാസ് പീറ്ററിന്റെ ഭാര്യ മിനി പീറ്റർ (55) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. വീടിനോട് ചേർന്നുള്ള മീൻ വളർത്തൽ കേന്ദ്രത്തിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്.  മീനിന് തീറ്റ കൊടുക്കുവാൻ എത്തിയപ്പോൾ കുളത്തിനരികിലെ മോട്ടറിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് നിഗമനം. കുളത്തിൽ ഓക്സിജൻ്റെ അളവ് ക്രമീകരിക്കുന്നതിനു വേണ്ടി സ്ഥാപിച്ച മോട്ടറാണിത്.

ഉടൻ തന്നെ വീട്ടിലുണ്ടായിരുന്ന മക്കളും സമീപവാസികളും ചേർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം മിനിയെ കൊടുങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. പള്ളിക്കത്തോട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. 

ഭർത്താവ് ഏലിയാസ് പുളിക്കൽ കവലയിൽ അപ് ഹോൾസ്റ്ററി സ്ഥാപനം നടത്തുകയാണ്.

മക്കൾ: മോനു പീറ്റർ, സാം പീറ്റർ

error: Content is protected !!