പ്രളയം തകർത്ത മുരുക്കുംവയൽ മല്ലപ്പള്ളി കോളനിക്ക് ആശ്വാസമേകി ജില്ലാ പഞ്ചായത്ത് മെമ്പർ പി ആർ അനുപമ
മുണ്ടക്കയം : കഴിഞ്ഞ ഒക്ടോബർ 16 ഉണ്ടായ പ്രളയത്തിൽ 50 ഓളം വീട്ടുകാർ താമസിക്കുന്ന മുരുക്കുംവയൽ മല്ലപ്പള്ളി കോളനിയുടെ നടുവിലൂടെയുള്ള തോടിന്റെ ഇരുവശങ്ങളും തകർന്ന അപകടാവസ്ഥയിലായിരുന്നു. അതിശക്തമായി വീണ്ടും മഴയുണ്ടായാൽ നിരവധി വീടുകൾ ഉൾപ്പെടെ തകർന്നു പോകുമായിരുന്ന സാഹചര്യത്തിൽ നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ആവശ്യപ്രകാരം സ്ഥലം സന്ദർശിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ കുമാരി പി ആർ അനുപമ ശോചനീയാവസ്ഥ മനസ്സിലാക്കി കനാൽ സുരക്ഷിതമാക്കുവാനുള്ള ഫണ്ട് അനുവദിക്കുകയായിരുന്നു.
10 ലക്ഷം രൂപ ചിലവഴിച്ച് തകർന്ന ഇരുവശങ്ങളും കെട്ടി നൽകുകയും കൂടുതൽ തുക ആവശ്യമുള്ളതിന് വട്ടം ആയി ബാക്കി പ്രവർത്തനങ്ങൾ ചെയ്യും എന്നും നിലവിൽ ചെയ്ത ഇരുട്ടുകൾക്കു നടുവിലൂടെ കോൺക്രീറ്റ് ചെയ്ത് നടപ്പാത കൂടി പൂർത്തിയാക്കാനുള്ള ശ്രമം നടന്നുവരുന്നതായി പി ആർ അനുപമ പറഞ്ഞു.