ചോറ്റിയിൽ കലിയിളകിയ കടന്നലുകളുടെ കുത്തേറ്റ് 7 പേർ ആശുപത്രിയിൽ

മുണ്ടക്കയം : തോട്ടത്തിൽ കാടുവെട്ടുന്നതിനിടെ തൊഴിലാളികളായ 7 സ്ത്രീകൾക്ക് ദേഹമാസകലം കടന്നലിന്റെ കുത്തേറ്റു . . അപകടത്തിൽ പെട്ടവരെ കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചോറ്റി മഞ്ചനാനിക്കൽ എസ്റ്റേറ്റ് തോട്ടത്തിലെ കാട് വെട്ടി തെളിക്കുന്നതിനിടയിൽ, അപ്രതീക്ഷിതമായി കടന്നൽ കൂട് ഇളകിയപ്പോൾ, കടന്നലുകൾ കൂട്ടത്തോടെ കലിയിളകി തൊളിലാളികളെ ആക്രമിക്കുകയായിരുന്നു. ദേഹമാസകലം കുത്തേറ്റ ഏഴ് സ്ത്രീ തൊഴിലാളികളെ എസ്റ്റേറ്റ് സൂപ്പർവൈസർ ആശുപത്രിയിൽ കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് എത്തിക്കുകയായിരുന്നു. ചിലരുടെ വായ്ക്കുള്ളിൽ വരെ കടന്നൽ കുത്തേറ്റിട്ടുണ്ട് . പരിക്കേറ്റവരിൽ മൂന്നുപേരെ ആശുപത്രയിൽ എഐസിയുവിൽ പ്രവേശിപ്പിച്ച് ശുശ്രൂഷ നൽകി. എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Kply news band
error: Content is protected !!