എ എം മാത്യു ആനിത്തോട്ടം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എൽഡിഎഫ് കൺവീനർ

കാഞ്ഞിരപ്പള്ളി :- ഇടതുപക്ഷ ജനാധിപത്യ മുന്നണി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൺവീനറായി കേരള കോൺഗ്രസ് (എം ) നിയോജകമണ്ഡലം പ്രസിഡന്റ് എ എം മാത്യു ആനിത്തോട്ടത്തിനെ തിരഞ്ഞെടുത്തു.


1970 കെ എസ് സി (എം) യൂണിറ്റ് ഭാരവാഹിയായി പൊതുപ്രവർത്തനം ആരംഭിച്ചു കേരള യൂത്ത് ഫ്രണ്ട് (എം )മണ്ഡലം പ്രസിഡന്റ്, നിയോജകമണ്ഡലം പ്രസിഡന്റ്,ജില്ലാ സെക്രട്ടറി,സംസ്ഥാന സമിതി അംഗം,എന്നീ നിലകളിൽ പ്രവർത്തിച്ചു. പാർട്ടിയുടെ വാർഡ് സെക്രട്ടറി, പ്രസിഡന്റ് മണ്ഡലം പ്രസിഡന്റ്,നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, നിയോജകമണ്ഡലം പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം,സെക്രട്ടറിയേറ്റ് മെമ്പർ,എന്നീ നിലകളിൽ പ്രവർത്തിച്ചു. 25 വർഷത്തോളം വാഴൂർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റായും, യുഡിഎഫ് കൺവീനറായും പ്രവർത്തിച്ചു 2000,2010,2020 വർഷങ്ങളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കങ്ങഴ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.


2012ലും 2020 ലും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 1988 മുതൽ തുടർച്ചയായി കങ്ങഴ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ്. നാല് പ്രാവശ്യം ബാങ്ക് പ്രസിഡന്റുമായിരുന്നു രണ്ട് പതിറ്റാണ്ടിലേറെ ചങ്ങനാശ്ശേരി സഹകരണ സർക്കിൾ യൂണിയൻ മെമ്പർ ആയിരുന്നു 1991 മുതൽ കറുകച്ചാൽ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി ബോർഡ് മെമ്പറാണ് മൂന്ന് തവണ ആയി കേരള സംസ്ഥാന റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടർ ആണ്. ഒരു തവണ വൈസ് ചെയർമാനായി 1995 മുതൽ 2005 വരെ പരുത്തിമൂട് ക്ഷീര സംഘം പ്രസിഡണ്ടായിരുന്നു. കഴിഞ്ഞ ആറ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രൊഫസർ കെ നാരായണക്കുറുപ്പിന്റെയും , ഡോ എൻ ജയരാജിന്റെയും തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആയി പ്രവർത്തിച്ചു

error: Content is protected !!