എരുമേലി പേട്ടക്കവലയിൽ വീണ്ടും മോഷണം

എരുമേലി : പേട്ടക്കവലയിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയും മോഷണവും മോഷണ ശ്രമവും. 3 കടകളിൽ മോഷണവും 2 കടകളിൽ മോഷണ ശ്രമവും നടന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മോഷണം നടന്ന അതേ കടകളിൽ തന്നെയാണ് ഈ വെള്ളിയാഴ്ച രാത്രിയും മോഷണം നടന്നത്. ഷട്ടർ ഇല്ലാതെ പടുത കൊണ്ട് മറയ്ക്കുന്ന കടകളിൽ ആണ് മോഷണം നടന്നത്. മോഷണം നടന്ന കടകൾക്ക് മുന്നിൽ, രാത്രി സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്ന 3 യുവാക്കളുടെ ദൃശ്യങ്ങൾ സമീപത്തെ കടയിലെ സിസി ടിവിയിൽ ലഭിച്ചു. ദൃശ്യങ്ങൾ ഉപയോഗിച്ച് മോഷ്ടാക്കളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് എസ്എച്ച്ഒ ഇ.ഡി. ബിജു പറഞ്ഞു.

സുരക്ഷിതമായ വാതിലുകളോ അടച്ചുറപ്പോ ഇല്ലാത്ത കടകളിൽ ആണ് മോഷണവും മോഷണ ശ്രമവും നടന്നിട്ടുള്ളത്. മേശ കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും മിക്ക സ്ഥലങ്ങളിൽ നിന്നും പണം എടുത്തിട്ടില്ല. കടകൾക്കുള്ളിൽ തിരഞ്ഞതിനു ശേഷം ഏതാനും ചില സാധനങ്ങൾ മാത്രമാണ് മോഷ്ടിച്ചിട്ടുള്ളത്. അതിനാൽ വലിയ മോഷ്ടാക്കൾ അല്ലെന്നാണ് പൊലീസിന്റെ നിരീക്ഷണം. നെല്ലിക്ക, നാരങ്ങ, മാങ്ങ തുടങ്ങിയവ വിൽക്കുന്ന പി.നെശയ്യന്റെ കടയിൽ നിന്ന് നാരങ്ങായും നെല്ലിക്കയും ഇന്നലെ രാത്രിയും മോഷ്ടിച്ചു.

കടയ്ക്കുള്ളിൽ കയറാതെ പടുതയും നെറ്റും മുറി മുറിച്ചുമാറ്റിയാണ് ഇവ എടുത്തിട്ടുള്ളത് . അതിനു സമീപത്ത് നസറുദ്ദീന്റെ ഉടമസ്ഥതയിലുള്ള എൻആർസി ലക്കി സെന്റർ ലോട്ടറി കടയിൽ കയറി മേശ കുത്തി തുറന്ന് ചില്ലറകൾ മോഷ്ടിച്ചു. ഇവിടെ നിന്ന് സിഗരറ്റ് പാക്കറ്റുകളും വിൽക്കാൻ വച്ചിരുന്ന ഹെഡ് ഫോണുകളും മോഷ്ടിച്ചു. പി.എ. ഷാജിയുടെ ഉടമസ്ഥതയി ലുള്ള എസ്എൽ വെജിറ്റബിൾ കടയിൽ കയറി കു റച്ച് ഇഞ്ചി മോഷ്ടിച്ചു. ഇതിനു സമീപത്തെ ലോട്ടറി തട്ടിന്റെ മേശയുടെ പൂട്ട് തുറക്കാനും ശ്രമം നട ത്തി. ഇതിനു സമീപത്തെ മലഞ്ചരക്കു കടയിലും മോഷണ ശ്രമം നടന്നിട്ടുണ്ട്.

error: Content is protected !!