KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മത്സ്യവ്യാപാരി  കച്ചവടത്തിനിടെ വാഹനം മറിഞ്ഞ് മരിച്ചു.

എരുമേലി : കച്ചവടത്തിനിടെ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി മരിച്ചു. എരുമേലി ഒഴക്കനാട് താഴത്ത് വൈപ്പിൽ മോഹനൻ (63) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ എരുമേലി – പമ്പ റോഡിൽ ഇലവുങ്കൽ ഭാഗത്ത് ആണ് അപകടം. മത്സ്യങ്ങളുമായി പെട്ടി ഓട്ടോറിക്ഷയിൽ വരുന്നതിനിടെ മറിഞ്ഞ് അപകടമുണ്ടാവുകയായിരുന്നു.
മുക്കൂട്ടുതറയിലെ  സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഞായർ ഉച്ചക്ക് ശേഷം മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ വിലാസിനി.
മക്കൾ മോൾജി, മോൻസി (രതീഷ്). മരുമക്കൾ – രാജേഷ്, ശരണ്യ.

error: Content is protected !!