മുണ്ടക്കയം ടൗണിൽ ദേശീയപാതയോരത്തെ കൈയേറ്റം ഒഴിപ്പിച്ചു
മുണ്ടക്കയം: അനധികൃതമായി ദേശീയപാത കൈയേറി നിർമിച്ച കച്ചവടസ്ഥാപനങ്ങൾ ദേശീയപാത വകുപ്പ് നീക്കം ചെയ്തു.
മുണ്ടക്കയംമുതൽ പുല്ലുപാറവരെയുള്ള പാതയോരത്തെ പതിനഞ്ചോളം അനധികൃത ഷെഡ്ഡുകളും നിർമാണങ്ങളുമാണ് നീക്കിയത്. മുൻകൂർ നോട്ടീസ് നൽകിയ ആളുകളുടെ സ്ഥാപനങ്ങൾ നീക്കംചെയ്യുന്നത് ചെറിയ പ്രശ്നങ്ങൾക്ക് ഇടയാക്കി. ദേശീയപാത വകുപ്പ് ഉദ്യോഗസ്ഥർ പോലീസിനൊപ്പമെത്തിയാണ് നടപടികൾ പൂർത്തീകരിച്ചത്.
