മുണ്ടക്കയം ബൈപ്പാസ് റോഡിൽ കെട്ടിടാവശിഷ്ടം തള്ളിയവർതന്നെ നീക്കംചെയ്തു
മുണ്ടക്കയം: ബൈപ്പാസ് റോഡിൽ കെട്ടിടാവാശിഷ്ടങ്ങൾ തള്ളിയ വ്യക്തി തന്നെ മാലിന്യം നീക്കി. പൊതുനിരത്തിൽ മാലിന്യം തള്ളിയത് തെറ്റാണെന്ന് ബോധ്യപ്പെട്ട കച്ചവടസ്ഥാപന ഉടമ സ്വയം നീക്കം ചെയ്യുകയായിരുന്നു.
ഇക്കാരണത്താൽ താക്കീത് നൽകി തുടർനടപടികൾ അവസാനിപ്പിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് രേഖദാസ്, ടൗൺ വാർഡ് മെമ്പർ സി.വി.അനിൽകുമാർ എന്നിവർ അറിയിച്ചു. ടൗൺ പരിസരങ്ങൾ ശുചിയാക്കി നിലനിർത്താൻ പുതിയ പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്നും ഇവർ അറിയിച്ചു.