കോൺഗ്രസ് അധികാരത്തിലേക്ക് മടങ്ങി വരുമെന്ന് ആന്റോ ആന്റണി എം. പി.
കാഞ്ഞിരപ്പള്ളി: കോൺഗ്രസ് സംഘടനാ പ്രവർത്തനം താഴെ തട്ടിൽ മെച്ചപെടുത്തി അധികാരത്തിലേക്ക് മടങ്ങി വരുമെന്ന് ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖമുദ്രയായ മതേതരത്വം സംരക്ഷിക്കുവാൻ കോൺഗ്രസിന്റെ സാന്നിധ്യം ഈ മണ്ണിൽ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് അഡ്വ. അഭിലാഷ് ചന്ദ്രന്റെ അധ്യക്ഷതയിൽ എ.ഐ.സി.സി അംഗം ജോസഫ് വാഴക്കൻ ,ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ.സലീം, അഡ്വ. ടോമി കല്ലാനി,കെ.പി.സി.സി അംഗം തോമസ് കല്ലാടൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എ. ഷെമീർ ,റോണി .കെ .ബേബി, മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയംഗം അബ്ദുൽ കരീം മുസലിയാർ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സുനിൽ സിബ്ലൂ, ഒ.എം.ഷാജി, യു.ഡബ്ല്യു.സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സുനിൽ തേനമാക്കൽ, രഞ്ജു തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നൈഫ് ഫൈസി, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.എസ് .എം സേതുരാജ്, ജോജി മാത്യു, ജയകുമാർ കുറിഞ്ഞിയിൽ, യു.ഡബ്ലി.സി നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് പള്ളിവാതുക്കൽ, അൻവർഷാ കോനാട്ട്പറമ്പിൽ , ടി.കെ.ബാബുരാജ്, കെ.എസ്. ഷിനാസ് എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സ്റ്റെനിസ്ളാവോസ് വെട്ടിക്കാട്ടിന് കോൺഗ്രസ് അംഗത്വം നൽകി. പാർട്ടിയുടെ പുതിയ ബ്ലോക്ക് പ്രസിഡന്റ്വായി അഡ്വ.പി ജീരാജ് യോഗത്തിൽ ചുമതലയേറ്റു.