വായിച്ചു വളരാം… വായനാ ദിനത്തിൽ കുട്ടികൾക്കായി പുതിയ ലൈബ്രറി തുറന്ന് ഇടക്കുന്നം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.

ഇടക്കുന്നം: ഇടക്കുന്നം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പുതിയ ലൈബ്രറി കുട്ടികൾക്കായി തുറന്നു കൊടുത്തു കൊണ്ട് വായന ദിനം അവിസ്മരണീയമാക്കി. പി.റ്റിഎ പ്രസിഡന്റ് സിന്ധു മോഹന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായ ശ്രീ. വിനായക് നിർമ്മൽ പുതിയലൈബ്രറി കെട്ടിടം കുട്ടികൾക്കായി തുറന്നു കൊടുത്തു.

പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ബീനാ ജോസഫ് പഞ്ചായത്ത് മെമ്പർമാരായ സോഫി ജോസഫ്, ജോസിന അന്ന ജോസ്, ഷേർളി വർഗ്ഗീസ് പ്രിൻസിപ്പൾ സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു

error: Content is protected !!