കെ.എസ്.ആർ.ടി.സി യാത്രാ ഫ്യൂവൽസ് പൊൻകുന്നം ഔട്ട് ലെറ്റ് ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിക്കും
പൊൻകുന്നം : കെ.എസ്.ആർ.ടി.സിയുടെ യാത്രാ ഫ്യൂവൽസ് പൊൻകുന്നം ഔട്ട് ലെറ്റ് തിങ്കളാഴ്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്കും ഇവിടെ നിന്നും വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാമെന്നുള്ളതാണ് പ്രത്യേകത.
. കോട്ടയം ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ 14-മത്തെതുമായ ഔട്ട് ലെറ്റാണിത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും കെ.എസ്.ആർ.ടി.സിയുടെയും സംയുക്ത സംരംഭമാണ് യാത്രാ ഫ്യൂവൽസ്
കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് പാലാ- പൊൻകുന്നം റോഡിനേട് ചേർന്നാണ് പുതിയ ഔട്ട് ലെറ്റ്. പെട്രോൾ, ഡീസൽ എന്നിവയ്ക്കായി 20,000 ലിറ്റർ വീതം സംഭരണ ശേഷിയുള്ള ടാങ്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതു കൂടാതെ ഹരിത ഇന്ധനങ്ങളായ സി.എൻ.ജി, എൽ, എൻ.ജി, ഇലക്ട്രിക്ക് ഫാസ്റ്റ് ചാർജിങ് എന്നിവയും ഈ ഔട്ട് ലെറ്റ് വഴി ലഭ്യമാകും. 24 മണിക്കൂറും ഔട്ട് ലെറ്റ് തുറന്ന് പ്രവർത്തിക്കുന്നതാണ്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെയും കെ.എസ്.ആർ.ടി.സിയുടെയും സംയുക്ത സംരംഭമാണ് യാത്രാ ഫ്യൂവൽസ്.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊൻകുന്നം കെ.എസ്.ആർ.ടി.സി യാത്രാ ഫ്യൂവൽസ് പരിസരത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖാതിഥി ആയിരിക്കും. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സി.ആർ.ശ്രീകുമാർ ആദ്യവിൽപ്പന നിർവ്വഹിക്കും. കെ.എസ്.ആർ.ടി.സി. എം.ഡി ബിജു പ്രഭാകർ ഐ.എ.എസ്, ഐ.ഒ.സി.എൽ ചീഫ് ജനറൽ മാനേജർ സഞ്ജീബ് ബഹ്റ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും.