കെ.സുധാകരന്റെ അറസ്റ്റ്; കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം.

കാഞ്ഞിരപ്പള്ളി: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം. കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.ബ്ലോക്ക് പ്രസിഡന്റ് അഡ്വ: പി. ജീരാജിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: പി.എ ഷെമീർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി പ്രൊഫ: റോണി കെ ബേബി മുഖ്യപ്രഭാഷണം നടത്തി.

ഫിലിപ്പ് പള്ളിവാതുക്കൽ, ഒ.എം ഷാജി, കെ.എസ്.ഷിനാസ് , നിബു ഷൗക്കത്ത്, ഉണ്ണി ചെറിയാൻ, പി മോഹന്‍, ഫസിലി കോട്ടവാതുക്കൽ, അഫ്സൽ കളരിക്കൽ, ഫൈസൽ മഠത്തിൽ, സന്തോഷ് മണ്ണനാനിയിൽ, നാദിർഷ കോനാട്ട്പറമ്പിൽ, ഇ.എസ്.സജി, പി.എ. താജു, സെയ്ദ് .എം.താജു എന്നിവർ പ്രസംഗിച്ചു.

error: Content is protected !!