ജീവിത സായാഹ്നം സംഗീത സാന്ദ്രമാക്കി സന്ധ്യാരാഗം കൂട്ടായ്മ

കാഞ്ഞിരപ്പള്ളി : വാർദ്ധക്യത്തിന്റെ ആകുലതകളും, വിഷമങ്ങളും വിസ്മരിച്ച് ജീവിതത്തെ സംഗീത സാന്ദ്രമാക്കുകയാണ് കാഞ്ഞിരപ്പള്ളിയിൽ സന്ധ്യാരാഗം കൂട്ടായ്മ. സുവർണ്ണ സംഗീതത്തിന്റെ തൂവൽ സ്പർശവുമായി വാർദ്ധക്യത്തിൽ പാട്ട് പാടി ജീവിതത്തെ മനോഹരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഈ കൂട്ടായ്മയിൽ ഉള്ളവർ .

ഒൻപത് വർഷം മുമ്പ് തുടക്കമിട്ട സന്ധ്യാ രാഗം ട്രസ്റ്റ് ഇന്ന് കേരളത്തിൽ ഏറെ അറിയപ്പെട്ട കഴിഞ്ഞു .40 ഓളം മുതിർന്ന പൗരന്മാരുടെ സജീവ സാന്നിധ്യം ഈ സംഘടനയിൽ ഇപ്പോൾ ഉണ്ട്. 87 വയസ്സുള്ള ഡോക്ടർ ജോസഫ് വർക്കി ആലയ്ക്കാപറമ്പിലും, റിട്ട. അധ്യാപകൻ ജേക്കബ് തോമസ് പുലിക്കുന്നേലും വാർദ്ധക്യം മറന്ന് മനോഹരമായ സംഗീതം ആലപിക്കുന്നു . നൂറിലേറെ വേദികളിൽ നിറഞ്ഞ കൈയടികളോടെ ഗാനമേള അവതരിപ്പിക്കുന്നതിനും ഈ കൂട്ടായ്മക്കായി.

.

       ഒൻപത്  വർഷം മുമ്പ് തുടങ്ങിയ സന്ധ്യാ രാഗം ട്രസ്റ്റ് ഇന്ന് കേരളത്തിൽ ഏറെ അറിയപ്പെട്ട കഴിഞ്ഞു .40 ഓളം മുതിർന്ന പൗരന്മാരുടെ സജീവ സാന്നിധ്യം ഈ സംഘടനയിൽ ഇപ്പോൾ ഉണ്ട് . ചിരിയും ചർച്ചയും സംഗീതവുമായി  വാർദ്ധക്യത്തിൽ എല്ലാ വിഷമതകളും രോഗപീഡകളും മറക്കുവാനായി ഇവർക്ക് ആകുന്നു. 55 വയസ്സ് മുതൽ 87 വയസ്സു വരെയുള്ളവർ ഇപ്പോൾ ഈ കൂട്ടായ്മയിൽ സജീവമായി ഉണ്ട് .87 വയസ്സുള്ള ഡോക്ടർ ജോസഫ് വർക്കി ആലയ്ക്കാപറമ്പിലും, റിട്ട. അധ്യാപകൻ ജേക്കബ് തോമസ് പുലിക്കുന്നേലും വാർദ്ധക്യം എല്ലാം മറന്ന് മനോഹരമായ സംഗീതം ആലപിക്കും. നൂറിലേറെ വേദികളിൽ ഗാനമേള അവതരിപ്പിക്കുന്നതിനും ഈ കൂട്ടായ്മക്കായി .

ബാബു പൂതക്കുഴി ഡയറക്റായി ആരംഭിച്ച സന്ധ്യാ രാഗം ജോബ് കുരുവിള കറിക്കാട്ടുപറമ്പിൽ, ഫാദർ ജോബി മംഗലത്ത് കരോട്ട് , പ്രൊഫസർ ഡെന്നീസ് മൈക്കിൾ പള്ളിപ്പുറത്ത്ശേരി, എം എ നാസറുദ്ദീൻ മഠത്തിൽ,പത്മകുമാരി ചിറക്കടവ്, സിബി മൈക്കിൾ പഴയിടം തുടങ്ങിയവർ തുടക്കം മുതലേ നേതൃത്വം നൽകിവരുന്നു. കാഞ്ഞിരപ്പള്ളി കുരിശു കാവലക്ക് സമീപം ബാങ്ക് എംപ്ലോയീസ് ക്ലബ്ബിൽ എല്ലാ മാസവും രണ്ടാം ഞായറും നാലാം ഞായറും സംഗീത സദസ്സിനായി ഇവർ ഒത്തുചേരുന്നു.

error: Content is protected !!