KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ. പി സി സി പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റ് : പാറത്തോട്ടിൽ കോൺഗ്രസ് പ്രകടനവും പൊതുസമ്മേളനവും നടത്തി.

പാറത്തോട് : കെ പി സി സി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രഖ്യാപിച്ച കരിദിനത്തിൽ പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രകടനവും പൊതുസമ്മേളനവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും പൊതു സമ്മേളനവും പ്രസിഡന്റ് റ്റി എം ഹനീഫാ ഉദ്‌ഘാടനം ചെയ്തു.

മാനവ സംസ്കൃതി കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് പ്രൊഫ: സാജൂ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മോഹനദാസ് പഴൂമല , ഗ്രാമ പഞ്ചായത്തംഗം ഷാലിയമ്മ ജയിംസ്, ഹനീഫാ പി.എം. ജോഷി ആക്കാട്ട്, ബൈജു കപ്പക്കാലാ, പി എം. സെയിനില്ലാവൂദ്ദീൻ , ബൈജു ചാക്കോ,
അബ്ദുൽ ഖാദർ, പി.എ.ഷാഹുൽ ഹമീദ്, ഉണ്ണി പള്ളിപ്പടി, സജീവ്, രാജൻ, സിബി കപ്പക്കാലാ , റെനീഷ്, പി സി തോമസ്, സിബി തോമസ്, അനീഷ്, അഷറഫ്, രജ്ഞിത് ഐസക്ക് എന്നിവർ പ്രസംഗിച്ചു..

error: Content is protected !!