എരുമേലി പഞ്ചായത്ത്  പ്രസിഡന്റിന്റെ വീടിന്റെ സമീപം പട്ടാപ്പകൽ പുലി..

എരുമേലി: പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ വീടിന് പിന്നിൽ പട്ടാപകൽ പുലിയെ കണ്ടു.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ പമ്പാവാലി ആറാട്ടുകയം അടക്കനാട്ട് വീടിന് പിന്നിലാണ് പുലിയെ കണ്ടത്.

സമീപ വീട്ടിലെ കോഴികളുടെ ശബ്ദം കേട്ട് മറിയാമ്മ സണ്ണി വീടിനു പുറത്തിറങ്ങിയപ്പോഴാണ് വീടിന് പിന്നിൽ 50 അടി അകലെ പുലിയെ കണ്ടത്.

ബഹളമുണ്ടാക്കിയതോടെ, പുലി ഓടി മറഞ്ഞു.

വിവരമറിയിച്ചതിനെ തുടർന്ന് വ നപാലകരെത്തി തെരച്ചിൽ നടത്തിയെ ങ്കിലും പുലിയെ കണ്ടെത്താനായില്ല.
പ്രസിഡന്റിന്റെ വീടിന് സമീപം ക്യാമറ സ്ഥാപിക്കുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.

മറിയാമ്മയുടെ വീടിരിക്കുന്ന പുരയിടത്തോടു ചേർന്നാണു പമ്പയാർ ഒഴുകു ന്നത്, ആറിന്റെ മറുകര വനമാണ്. ഇവിടെ നിന്നാകാം പുലിയെത്തിയതെന്ന് കരുതപ്പെടുന്നു.

ഏതാനും ആഴ്ചകളായി പുലിയെ ഈ പ്രദേശങ്ങളിലും ഇരുമ്പൂന്നിക്കര മേഖലയിലും കാണുന്നതായി നാട്ടുകാർ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം എയ് ഞ്ചൽവാലി ആറ്റുകുഴി മേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരു ന്നു. എരുമേലി ടൗണിനു സമീപം കാരിത്തോട് മേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നുവെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ, ഇന്നലെ പുലിയെ പട്ടാപ്പകൽ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

. മൂക്കൻപെട്ടി, അരുവിക്കൽ, കാളകെട്ടി, എയ്ഞ്ചൽവാലി, ആറാട്ടുകയം മേഖല കളിൽ എല്ലാം വന്യമൃഗ ശല്യം രൂക്ഷമാ ണ്. പുലി, കാട്ടുപോത്ത്, കുറുക്കൻ, മല യണ്ണാൻ, പന്നി തുടങ്ങി വന്യ മൃഗങ്ങ ളെല്ലാം നാട്ടിൽ വിഹരിക്കുകയാണ്. ആ നയുടെ ശല്യവും വ്യാപകകമാണ്.

error: Content is protected !!