എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഏകസ്വരത്തിൽ പറഞ്ഞു ” ഞങ്ങൾക്ക് വേണ്ട ലഹരി “
എരുമേലി : ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സെമിനാറും ബോധവൽക്കരണ ക്ലാസും നടന്നു.
സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് പുതുപ്പറമ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എക്സൈസ് പ്രിവെന്റീവ് ഓഫീസർ പി. സിജു സന്ദേശം നൽകുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്കായി ചൊല്ലി കൊടുക്കുകയും ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സുമോദ് കെ എസ് ലഹരിയുടെ കാണാപ്പുറങ്ങളെ കുറിച്ച് ക്ലാസ് നയിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി ജോണിന്റെയും ലഹരി വിരുദ്ധ ക്ലബ്ബ് ചാർജ് വഹിക്കുന്ന അധ്യാപകരായ ജോസ്നാ ജോർജ്, ജോസ്മി മരിയ ജോസഫ് എന്നിവരുടെയും നേതൃത്വത്തിൽ കുട്ടികളുടെ ലഹരി വിരുദ്ധ നൃത്ത ശില്പം, ഫ്ലാഷ് മോബ്, മൈം തുടങ്ങിയ കലാപരിപാടികളിലൂടെ ലഹരി ക്കെതിരായ സന്ദേശം നൽകി.