കനത്ത മഴയും, കാറ്റും : മരങ്ങൾ റോഡിൽ വീണ് ഗതാഗത തടസം, നദികളിൽ ജലനിരപ്പ് ഉയർന്നു..

എരുമേലി : തിങ്കളാഴ്ച മേഖലയിൽ അനുഭപ്പെട്ട തുടർച്ചയായ കനത്ത മഴയിൽ തോടുകൾ കരകവിയുന്ന സ്ഥിതിയിൽ എത്തിയതും നദികളിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്നതും ആശങ്ക സൃഷ്ടിച്ചു. വൈകുന്നേരത്തോടെ മഴ കുറഞ്ഞു. ഇതോടെയാണ് ആശങ്കകളും ഒഴിഞ്ഞു തുടങ്ങിയത്. നിരവധി പ്രദേശങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപെട്ടു.

കഴിഞ്ഞ ദിവസം രാത്രിയിലും തിങ്കളാഴ്ച പകലും പെയ്ത മഴ ഇടയ്ക്ക് ശക്തി പ്രാപിച്ച സ്ഥിതിയിലും എത്തിയിരുന്നു. മലയോര പ്രദേശങ്ങളിൽ ആശങ്ക ശക്തമായിരുന്നു. കൂവപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജ് ജങ്ഷനിൽ മരം റോഡിലും വൈദ്യുതി ലൈനിലും വീണ് ഗതാഗതം തടസപ്പെട്ടു. കണമല എരുത്വാപ്പുഴ അടിമാലി റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം ആണ് മരങ്ങൾ മുറിച്ചു നീക്കി ഗതാഗത തടസം പരിഹരിച്ചത്.

error: Content is protected !!