പൂതക്കുഴി – പട്ടിമറ്റം റോഡ് രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് 2023 – 2024 വാർഷിക പദ്ധതിയിൽപ്പെടുത്തി 16.5 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, വാർഡ് മെമ്പർ അഡ്വ.പി.എ.ഷെമീർ എന്നിവർ അറിയിച്ചു. 10.5 ലക്ഷം രൂപ റോഡ് കോൺക്രീറ്റിങ്ങിനും , 2 ലക്ഷം രൂപ കൈവരി നിർമ്മാണത്തിനും നാല് ലക്ഷം രൂപ ഓട നിർമ്മാണത്തിനുമാണ് അനുവദിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ 3 ആഴ്ചക്കാലത്തക്ക് ഈ റോഡിലൂടെയുള്ള എല്ലാ വാഹന ഗതാഗതവും നിരോധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ കെ.ആർ. തങ്കപ്പൻ അറിയിച്ചു.

ദേശീയ പാത183 ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ നിന്നാരംഭിച്ച് കെ.എം.എ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള പാലം വരെയുള്ള 500 മീറ്റർ റോഡാണ് നവീകരിച്ച് നിർമ്മിക്കുന്നത്.റോഡ് നവീകരണത്തിന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജിൻ്റെ നിർദ്ദേശപ്രകാരം വെള്ളപൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപയും സംരക്ഷണഭിത്തിയുടെ നിർമ്മാണത്തിന് ജല വിഭവ വകുപ്പിൽ നിന്നും 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽ നിന്ന് 10 ലക്ഷം രൂപയും അനുവദിച്ച് ആദ്യ ഘട്ട നിർമ്മാണം പൂർത്തീകരിച്ചിരുന്നു. റോഡിന്റെ
പ്രവേശന കവാടത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 4.5 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു.

error: Content is protected !!