KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീട്ടിലേക്കുള്ള വഴി അടച്ച് ഓട വെട്ടിയതായി പരാതി

എയ്ഞ്ചൽവാലി ∙ വീട്ടിലേക്കുള്ള വഴി അടച്ച് പൊതുമരാമത്ത് വകുപ്പ് ഓട വെട്ടിയതായി പരാതി. എയ്ഞ്ചൽവാലി – മൂക്കൻപെട്ടി റോഡിൽ ഗ്യാസ് എജൻസിയുടെ സമീപം കുരിശുംമൂട്ടിൽ ജോബിയുടെ വീട്ടിലേക്കുള്ള കയറുന്ന റോഡാണ് പൊതുമരാമത്ത് വകുപ്പ് തടസ്സപ്പെടുത്തിയതായി പരാതിയുള്ളത്. റോഡിന്റെ ഓട കോരുന്നതിന്റെ ഭാഗമായി ജോബിയുടെ വീട്ടിലേക്കു വഴി തടസ്സപ്പെടുത്തി മണ്ണു നീക്കം ചെയ്യുകയും കല്ലും മണ്ണും മാലിന്യവും വീട്ടിലേക്കു കയറുന്ന റോഡിൽ നിരത്തുകയും ചെയ്തു. ഇതുമൂലം ജോബിയുടെ വീട്ടിലേക്ക് വാഹനങ്ങൾ കയറാത്ത നിലയിലായി എന്നാണു പരാതി. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കും എരുമേലി പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകി.

error: Content is protected !!