കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് യുഡിഎഫ് സമാസമം…നറുക്കെടുപ്പിൽതോമസ് ജോസഫ് ഞള്ളത്തുവയലിൽ വിജയിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി തോമസുകുട്ടി ഞള്ളത്തുവയലിൽ. ഭാഗ്യത്തിന്റെ അകമ്പടിയോടെ വിജയം കൈവരിച്ചു. പത്തംഗ സമിതിയിൽ ഇരുവശത്തിനിന്നും മെമ്പർമാർ അങ്ങോട്ടും ഇങ്ങോട്ടും കൂറുമാറിയതോടെ രണ്ട് കൂട്ടരും അഞ്ച് അഞ്ച് എന്ന നിലയിൽ സമാസമം ആയതോടെ നറുക്കെടുപ്പ് അനിവാര്യമായി . നറുക്കെടുപ്പിൽ തോമസുകുട്ടി ഞള്ളത്തുവയലിൽ വിജയിച്ചതോടെ, അദ്ദേഹം വൈസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റു.
കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും യുഡിഎഫ് മെമ്പറുമായ ജോബ് കെ. വെട്ടം എൽ.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തു. മുൻപ് കേരള കോൺഗ്രസ് (എം)ൽ നിന്നും യു.ഡി.എഫി ലെത്തിയ റാണി വാണിയപ്പുര എൽ.ഡി.എഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിന്നതോടെ എൽ.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് അഞ്ചും മെമ്പർമാരുടെ പിന്തുണയായി . ജോബ് കെ. വെട്ടവും , റാണി വാണിയപ്പുരയും എൽ.ഡി.എഫിൽ എത്തിയപ്പോൾ എൽ.ഡി.എഫിനൊപ്പം ഉണ്ടായിരുന്ന ടോജി വെട്ടിയാങ്കൽ യു.ഡി.എഫിനെ പിന്തുണച്ചു . ഇതോടെ വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ നിർണായക നിമിഷങ്ങൾക്കാണ് ബാങ്ക് സാക്ഷ്യം വഹിച്ചത്. ഇരുമുന്നണികളും തുല്യം അംഗബലം വന്നതിനാൽ കുറിയിട്ടപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായ തോമസ് ജോസഫ് (തോമസുകുട്ടി) ഞള്ളത്തുവയലിനെ തിരഞ്ഞെടുക്കുകയായിരുന്നു.11 അംഗ ബാങ്ക് കമ്മിറ്റിയിൽ മുൻ പ്രസിഡന്റ് ജോർജ് വർഗീസ് പൊട്ടൻകുളം നിര്യാതനായതോടെ കമ്മറ്റിയിൽ 10 – പേരായി.