ബലക്ഷയം :കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ ഒരു ഭാഗം ഉടൻ പൊളിച്ചു നീക്കും. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു..
കാഞ്ഞിരപ്പള്ളി :കുരിശുങ്കൽ ജംക്ഷനിലെ ബലക്ഷയത്തലായ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ അപകടാവസ്ഥയിലായ ഭാഗം ഉടൻ പൊളിച്ചു നീക്കാൻ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിച്ചു. കെട്ടിടത്തിൽ പഞ്ചായത്ത് അപകടസൂചന മുന്നറിയിപ്പ് സ്ഥാപിച്ചു. 1984ൽ നിർമാണം ആരംഭിച്ച് 1990ൽ പൂർത്തിക്കിയ 3 നില കെട്ടിടത്തിന്റെ പലയിടങ്ങളിലും പ്ലാസ്റ്ററിങ് അടർന്നു വീഴാറായ സ്ഥിതിയിലാണ്.
ജില്ലാ പൊലീസ് ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നു കെട്ടിടം പൊളിച്ചു നീക്കണമെന്നു കലക്ടർ നിർദേശിച്ചിരുന്നു. കെട്ടിടം പൂർണമായും പെളിച്ചു നീക്കാനാണു കലക്ടർ നിർദേശിച്ചത്. എന്നാൽ അപകടാവസ്ഥയിലായ ഭാഗം ഉടൻ പൊളിച്ചു നീക്കാനും ബാക്കി ഭാഗം പിന്നീട് പൊളിച്ചു നീക്കാനുമാണ് കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിച്ചത്.
പില്ലർ നിർമിക്കാതെ കുട്ടിച്ചേർത്ത് നിർമിച്ച ഭാഗമാണ് കൂടുതൽ അപകടാവസ്ഥയിലായത്. ഈ ഭാഗം മഴ കുറഞ്ഞാലുടൻ പൊളിച്ചു മാറ്റുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. കെട്ടിടത്തിന്റെ പിന് ഭാഗം ആണ് പൊളിച്ചു നീക്കുന്നത്.
അപകടാവസ്ഥ മുന്നിൽ കണ്ട് കരാർ നടപടികൾക്ക് കാത്തു നിൽക്കാതെ പഞ്ചായത്ത് നേരിട്ട് കെട്ടിടത്തിന്റെ അപകടാവസ്ഥയിലായ ഭാഗം പൊളിച്ചു മാറ്റാനാണ് തീരുമാനം. 1984ൽ നിർമാണം ആരംഭിച്ച് 1990ൽ പൂർത്തിക്കിയ 3 നില കെട്ടിടത്തിന്റെ പലയിടങ്ങളിലും പ്ലാസ്റ്ററിങ് അടർന്നു വീഴാറായ സ്ഥിതിയിലാണ്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ബലക്ഷയത്തിലായ കെട്ടിടത്തിന്റെ വിണ്ട് കീറിയ ഭിത്തികൾക്കിടയിൽ മര വേരുകൾ പടർന്നു കയറി ചെറിയ വൃക്ഷങ്ങൾ വളർന്നു നിൽക്കുകയാണ്.