ശബരീശ കോളേജിൽ ഉന്നത വിദ്യാരംഭം..

മുരിക്കുംവയൽ : പട്ടികവർഗ്ഗ മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന എയ്ഡഡ് ആർട്സ് & സയൻസ് കോളേജായ ശ്രീ ശബരീശ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാരംഭം ദേശാഭിമാനി ജനറൽ മാനേജർ കെ. ജെ. തോമസ് ഉദ്‌ഘാടനം ചെയ്തു. പുരാതന എഴുത്തോലകളിൽ അക്ഷരം കുറിച്ചാണ് വിദ്യാർത്ഥികൾ ഉന്നതവിദ്യാരംഭം നിർവ്വഹിച്ചത്.

മല അരയ മഹാസഭയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ശ്രീ ശബരീശ കോളേജും, ട്രൈബൽ ആർട്സ് & സയൻസ് കോളേജും ഗ്രാമീണ മേഖലയുടെ വിദ്യാഭ്യാസ വികസനത്തിൽ സമഗ്രമായ സംഭാവനയാണ് നൽകുന്നതെന്ന് കെ.ജെ. തോമസ് പറഞ്ഞു. മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് എം.കെ. സജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. സജീവ് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് പുതുചരിത്രം നിർമ്മിച്ച പട്ടിക വർഗ്ഗ മാനേജ്മെന്റിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ വീ. ജി ഹരീഷ്കുമാർ ആമുഖ പ്രസംഗം നടത്തി. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ കോഡിനേറ്റർ ഫൈമിന ബി.എസ്, പി.റ്റി.എ വൈസ് പ്രസിഡന്റ് സന്തോഷ്കുമാർ, വിവിധ വകുപ്പുകളുടെ മേധാവിമാർ തുടങ്ങിയവർ പ്രസംഗിച്ചു. 2023 – 24 അധ്യയന വർഷത്തെ ബി.എ. ഇംഗ്ലീഷ് , ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം. ഫിനാൻസ് & ടാക്സേഷൻ, ബി.സി.എ ബിരുദ പ്രോഗ്രാമുകളിലെ വിദ്യാർത്ഥികൾക്കാണ് ഉന്നതവിദ്യാരംഭം നടന്നത്.

error: Content is protected !!