അന്തർദേശീയ മീറ്റിങ്ങിൽ പങ്കെടുത്ത് എ.കെ.ജെ.എം. സ്കൂൾ വിദ്യാർത്ഥിനി മിഷേൽ എലിസബത്ത് ജോസ് തിരിച്ചെത്തി ..

കാഞ്ഞിരപ്പള്ളി : 2023 ജൂലൈ 3 മുതൽ 7 വരെ സ്ലൊവേനിയയിൽ വച്ച് ഐ.എം.വൈ.ബി. നടത്തിയ പന്ത്രണ്ടാമത് ഇന്റർനാഷണൽ മീറ്റിംഗ് ഫോർ യങ് ബീ കീപ്പേഴ്സ് മീറ്റിംഗിൽ പങ്കെടുത്ത എ.കെ.ജെ.എം. സ്കൂൾ വിദ്യാർത്ഥി മിഷേൽ എലിസബത്ത് ജോസ് തിരിച്ച് നാട്ടിലെത്തി.

ഏകദേശം മുപ്പതു രാജ്യങ്ങളിൽ നിന്നും തേനീച്ച വളർത്തൽ നടത്തുന്ന യുവതീ യുവാക്കൾ പങ്കെടുത്ത ഈ പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇതിൽ പങ്കെടുത്ത ഏക വിദ്യാർത്ഥിയാണ് മിഷേൽ എലിസബത്ത് ജോസ്. ഇന്ത്യ ആദ്യമായാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മിഷേൽ പാലമ്പ്ര തണ്ണിപ്പാറ ഭവനത്തിൽ ജോസ് ലൂയിസിന്റെയും റിനോ ലാലി ജോസിന്റെയും മകളാണ്. എ.കെ.ജെ.എം. ഹൈസ്കൂൾ ബീഡിൽ കൂടിയാണ് മിഷേൽ. പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒരു ബഹുമുഖ പ്രതിഭയാണ് ഈ വിദ്യാർത്ഥി. ഈ വർഷം രാജസ്ഥാനിൽ വച്ചു നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് ജാംബൂരിയിൽ പങ്കെടുത്ത് ബസ്റ്റ് പാർട്ടിസിപ്പന്റ് അവാർഡ് കരസ്ഥമാക്കിയിരുന്നു. നാടിനും സ്കൂളിനും സഹവിദ്യാർത്ഥികൾക്കും അഭിമാനമായ മിഷേലിനെ സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും പി.റ്റി.എ. യും അഭിനന്ദിച്ചു.

error: Content is protected !!