KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി സെന്റ് തോമസ് എൽ പി സ്കൂളിൽ വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു.

എരുമേലി : സെന്റ്‌ തോമസ് എൽ പി സ്കൂളിൽ വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ബാബു ടി. ജോൺ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ. സി. അലീസിയ എഫ്സിസി അധ്യക്ഷയായിരുന്നു. ദീപിക കാഞ്ഞിരപ്പള്ളി ഏരിയ മാനേജർ സിജു ജോർജ്, പിടിഎ പ്രസിഡന്റ്‌ പ്രശാന്ത് തോമസ്, ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്റ്റ്യൻ എഫ്സിസി എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് തല സ്കോളർഷിപ്പ് നേടിയ കുമാരി. അദ്രിക എസ്. നായർ, കുമാരി. എൽഗ മരിയ പ്രശാന്ത്, കുമാരി. നിയ രഞ്ജിത്, മാസ്റ്റർ അശ്വന്ത് രാജ് എന്നിവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സമ്മാനിച്ചു. തുടർന്ന് ബാബു ടി ജോൺ ശാസ്ത്രാഭിരുചി കുട്ടികളിൽ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു. ഒപ്പം വിവിധ ക്ലബ്ബുകളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയുമുണ്ടായിരുന്നു. ക്ലബ്ബുകളുടെ ജനറൽ കൺവീനർ കൊച്ചുറാണി പുന്നൂസ്, മറ്റ് അദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!