KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

‘അമ്മവായന’ പദ്ധതി ഉദ്ഘാടനം ചെയ്തു.

കൂവപ്പള്ളി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്സ് യു പി സ്കൂളിലെ കുട്ടികളുടെ മാതാക്കൾക്കായി ആരംഭിച്ച ‘അമ്മവായന’ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു.

ലൈബ്രറി പ്രസിഡന്റ്‌ ബാബു ടി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രെസ് ആൻസി ജോസ്, പി ടി എ പ്രസിഡന്റ്‌ വിൽസൺ കാഞ്ഞിരത്തുമ്മൂട്ടിൽ,ജൂലിയ ഉല്ലാസ്, രാധാമണി കെ പി, നിഷാമണി, ഷക്കീല, ഷമീന ഷെനിൽ തുടങ്ങിയവർ സംസാരിച്ചു.

പദ്ധതിയിൽ അംഗങ്ങളായ മാതാക്കൾക്ക് എല്ലാ ആഴ്ചയിലും ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുകയും, ചർച്ചകൾ, മത്സരങ്ങൾ, പി. എസ്. സി പരീക്ഷ പരിശീലനം തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്യും.

error: Content is protected !!