പൂഞ്ഞാർ എംഎൽഎയുടെ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് പ്രതിഭാ പുരസ്കാര വിതരണം നടത്തി.
കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ പുരസ്കാരവും , 100% വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള എക്സലൻസ് അവാർഡ് ദാനവും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി IAS അവാർഡ് ദാനം നിർവഹിച്ചു.
ചടങ്ങിൽ മുൻ എംഎൽഎ കെ.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി.കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ടീച്ചർ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ , പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ഷൈലജ പി എച്ച് , കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജ്കുട്ടി ആഗസ്തി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഡ്വ. സാജൻ കുന്നത്ത്, കെ.ജെ തോമസ് കട്ടയ്ക്കൽ ,ഡയസ് മാത്യു കോക്കാട്ട് , കെ.കെ ശശികുമാർ, ടി രാജൻ, ജോണിക്കുട്ടി മഠത്തിനകം, കെ. പി സുജീലൻ , ചാർലി കോശി, ബാബു ടി ജോൺ, ഡൊമിനിക് കല്ലാട്ട്, എം.ജി സുജ, പി എ ഇബ്രാഹിംകുട്ടി, ആർ ധർമ്മകീർത്തി, നോബി ഡൊമിനിക്, ഡോ. മാത്യു കണമല , നിയാസ് എം എച്ച്, അഭിലാഷ് ജോസഫ്, സച്ചിൻ സനിൽ, മാർട്ടിൻ ജെയിംസ്, ദേവസ്യാച്ചൻ പുളിക്കൽ, എമിൽ മണിമല, റോബിൻ കുഴിപ്പാല, ജുവൽ ജോസ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 800 ഓളം കുട്ടികൾക്കും, 100% വിജയം കൈവരിച്ച അമ്പതോളം സ്കൂളുകൾക്കുമാണ് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തത്.