മണിപ്പൂർ കലാപം :എൽ ഡി എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.
നെടുംകുന്നം : മണിപ്പൂരിൽ നടക്കുന്ന മനുഷ്യവേട്ടയ്ക്കും
ആരാധനാലയ ധ്വംസനത്തിനുമെതിരെ എൽ ഡി എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുംകുന്നത്ത് ബഹുജന സംഗമം നടത്തി.
സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സി കെ ശശിധരൻ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു.
എൽ ഡി എഫ് നിയോജക മണ്ഡലം കൺവീനർ എ എം മാത്യു ആനിതോട്ടം അധ്യക്ഷനായി.
എൽ ഡി എഫ് നേതാക്കളായ അഡ്വ ഗിരീഷ് എസ് നായർ , വി ജി ലാൽ , ജോർജ്ജുകുട്ടി അഗസ്തി , അഡ്വ എം എ ഷാജി, ഷമീം അഹമ്മദ്, ഹേമലത പ്രേംസാഗർ , ഡി സേതു ലക്ഷ്മി, എ എച്ച് റസാക്ക്, രാജൻ ചെറു കാപ്പള്ളി, എ കെ ബാബു, അജികാരുവാക്കൽ, റജി പോത്തൻ, രഞ്ജി രവീന്ദ്രൻ , കെ രാജേഷ്, ജോൺസി കാട്ടുർ
തുടങ്ങിയവർ സംസാരിച്ചു.