KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്ത് ദുരന്തനിവാരണ പരിശീലന മോക്ക്ഡ്രിൽ നടത്തി

മുണ്ടക്കയം :- മുണ്ടക്കയം ടീം വെൽഫെയറും ടീം നന്മകുടവും റാപ്പിഡ് റസ്ക്യൂ ഫോഴ്സും ചേർന്ന് മുണ്ടക്കയത്ത് മോക്ക്ഡ്രിൽ പരിശീലനം നടത്തി. ശനിയാഴ്ച രാവിലെ 10 മണിക്ക് മുണ്ടക്കയം കോസ് വേ ജംഗ്ഷനിൽ പരിശീലന ക്ലാസുകൾ നടന്നു.തുടർന്ന് വെള്ളത്തിൽ അകപ്പെട്ടയാളെ എങ്ങനെ രക്ഷിക്കണം എന്നതിനെക്കുറിച്ച് മണിമലയാറ്റിൽ പരിശീലനം നടന്നു.

ഒരാൾ വെള്ളത്തിൽ വീണാൽ എങ്ങനെ രക്ഷിക്കണം എങ്ങനെ ഫസ്റ്റ് ട്രീറ്റ്മെൻറ് നൽകണം എന്നതിനെക്കുറിച്ച് ബോധവൽക്കരണവും പരിശീലനം നടന്നു. ഈ പരിശീലന പ്രോഗ്രാം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്യ്തു. വെൽഫെയർ പാർട്ടി കോട്ടയം ജില്ല വൈസ് പ്രസിഡന്റ് പി എ നിസാം മുഖ്യപ്രഭാഷണം നടത്തി. മോക്‌ട്രിൽ പരിശീലന ക്ലാസ് നയിച്ചത് ടീം നന്മകുടം പ്രസിഡണ്ട് ഫസൽ വെള്ളൂ പറമ്പിൽ അബ്ദുൽ ഗഫൂർ .ബൈജു സ്റ്റീഫൻ . യുസഫ് ഹിബ എന്നിവർ സംസാരിച്ചു.

error: Content is protected !!