KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരള യൂത്ത് ഫ്രണ്ട് [ബി] കോട്ടയം ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ രാജു ശൂരനാടൻ ,ജനറൽ സെക്രട്ടറി സ്കറിയ തോട്ടപ്പള്ളി ,സംസ്ഥാന സെക്രട്ടറി പ്രഫ: സാം രാജൻ എന്നിവരെ തിരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി: കെ ബി ഗണേഷ് കുമാർ MLA ചെയർമാനായ കേരള കോൺഗ്രസ് [ബി]യുടെ യുവജന വിഭാഗം കേരള യൂത്ത് ഫ്രണ്ട് [ബി] കോട്ടയം ജില്ല നേതൃസംഗമം കാഞ്ഞിരപ്പള്ളി ആപ്പിൾ ബീ ഹോട്ടലിൽ വച്ച് നടന്നു. യൂത്ത് ഫ്രണ്ട് [ബി] സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു ജി നായർ അധ്യക്ഷനായ യോഗത്തിന്റെ ഉദ്ഘാടനം യൂത്ത് ഫ്രണ്ട് [ബി] സംസ്ഥാന പ്രസിഡണ്ട് മനു ജോയി നിർവഹിച്ചു.
ജില്ലാ പ്രസിഡണ്ടായി വിപിൻ രാജു ശൂരനാടനെയും, ജനറൽ സെക്രട്ടറിയായി സ്കറിയാ തോട്ടപ്പള്ളിയെയും, സംസ്ഥാന സെക്രട്ടറിയായി പ്രൊഫസർ സാം രാജനെയും തിരഞ്ഞെടുത്തു.

കേരള കോൺഗ്രസ് [ബി] സംസ്ഥാന ജോയിൻ സെക്രട്ടറി ഔസേപ്പച്ചൻ ജോസഫ് ഓടയ്ക്കൽ, കോട്ടയം ജില്ലാ പ്രസിഡണ്ട് സാജൻ ആലക്കളം തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബിജോയ് ആർ ,ജില്ലാ വൈസ് പ്രസിഡണ്ട് ശശിധരൻ ബി, ജില്ലാ സെക്രട്ടറിമാരായ സാബു കോയിപ്പള്ളി ,സാൽവിൻ കൊടിയന്ത്രറ ,ജില്ലാ ട്രഷറർ ജിജോ മൂഴയിൽ നിയോജകമണ്ഡലം പ്രസിഡണ്ട് മാരായ , എച്ച് അബ്ദുൽ അസീസ്,സാബു മത്തായി പ്രദീപ്കുമാർ, പ്രശാന്ത് നന്ദകുമാർ, മനോജ് സെബാസ്റ്റ്യൻ ബിനോയ് ,പോഷക സംഘടന ഭാരവാഹികളായ ജയപ്രകാശ് ടി എൻ, ശ്യാംകാഞ്ഞിരപ്പള്ളി സബിത എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

error: Content is protected !!