KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിരമിച്ച കായികാദ്ധ്യാപകരുടെ സംഗമം കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ വിവിധ സ്കൂളുകളിൽ ജോലി ചെയ്യുകയും വിരമിക്കുകയും ചെയ്ത കായികാദ്ധ്യാപകരുടെ സംഗമം കാഞ്ഞിരപ്പള്ളി ഹോട്ടൽ ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ നടന്നു.
ഒരു കാലത്ത് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയെ കേരള സകൂൾ കായികരംഗത്തിന്റെ ഉന്നതിയിൽ എത്തിച്ച, ദേശീയ, അന്തർദേശീയ താരങ്ങളെ വളർത്തിയെടുത്ത പ്രമുഖരായ കായികാദ്ധ്യാപകരുടെ ഈ സംഗമത്തിൽ, വോളിബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന ചാർലി ജേക്കബ്, സ്കൂൾ സ്പോർട്സ് ജോയിന്റ് ഡയറക്ടറായിരുന്ന, ചാക്കോ ജോസഫ്, ഇ സി ജോൺ, വി.എൻ കൃഷ്ണപിള്ള മുതലായ പ്രമുഖർ ഉൾപ്പെടെ 50 ൽ പരം, റിട്ടയർ ചെയ്ത, കായികാദ്ധ്യാപകരും, അദ്ധ്യാപികമാരും പങ്കെടുത്തു.

      ചടങ്ങിൽ 80 വയസ്സു കഴിഞ്ഞ അംഗങ്ങളെ പ്രത്യേകം ആദരിച്ചു.
50 ആം വിവാഹ വാർഷികം ആഘോഷിക്കുന്ന പി എം ബെനഡിയെയും , കുടുബത്തെയും   യോഗം അനുമോദിച്ചു.
     അസോസിയേഷൻ പ്രസിഡണ്ട് ഇ സി. ജോൺ അദ്ധ്യക്ഷനായി. യോഗം, വി.എൻ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
 അസോസിയേഷൻ സെക്രട്ടറി കെ.വി.ദേവസ്യാ , ചാർലി ജേക്കബ്  എന്നിവർ സംസാരിച്ചു.
error: Content is protected !!