ശബരി റെയിൽവേ പാത വഴിമാറി പോകാതിരിക്കുവാൻ എരുമേലിയിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

എരുമേലി : ശബരി റെയിൽവേ പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന് എരുമേലിയിൽ ചേർന്ന ജനകീയ യോഗം ആവശ്യപ്പെട്ടു. 1997 – 98-ൽ അനുമതി കിട്ടിയ പദ്ധതി കാൽ നൂറ്റാണ്ടായിട്ടും നടപ്പിലാകാത്തത്തിൽ യോഗം പ്രതിഷേധിച്ചു. ശബരി റെയിൽ സെൻട്രൽ ആക്ഷൻ കമ്മറ്റിയും, വിവിധ രാഷ്ട്രീയ സാമുദായിക സന്നദ്ധ സംഘടനകളുടേയും, അയ്യപ്പസേവാ സംഘം ശാഖയുടെയും നേതൃത്വത്തിലായിരുന്നു യോഗം.

കാലടിയിൽ സ്റ്റേഷനും പെരിയാറിനു കുറുകെ പാലവും പൂർത്തിയായ ഈ പദ്ധതി ഇടുക്കി, കോട്ടയം ജില്ലകൾക്കും തീർത്ഥാടന കേന്ദ്രമായ എരുമേലിയ്ക്കും വലിയ വികസന നേട്ടങ്ങൾ ഉണ്ടാക്കുമെന്നിരിക്കെ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുന്നത് അവസാനിപ്പിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

നിർമാണം എത്രയും വേഗം ആരംഭിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു.

പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ചെയർപേഴ്സണും അനിയൻ എരുമേലി കൺവീനറായും ആക്ഷൻ കൗൺസിൽ വിപുലീകരിച്ചു. പ്രതിക്ഷേധ സമ്മേളനത്തിന് കോർ കമ്മിറ്റി രൂപീകരിക്കാൻ യോഗം വിളിക്കാൻ രക്ഷാധികാരിയെയും ചെയർപേഴ്സണെയും കൺവീനറെയും യോഗം ചുമതലപ്പെടുത്തി. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാർ MLA , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്മേളനം ഉത്ഘാടനം ചെയ്തു. അനിയൻ എരുമേലി സ്വാഗതം ആശംസിച്ചു. Adv. PA സലീം, V. I .അജി, ബിനോയി ഇലവുങ്കൽ, നാസർ പനച്ചി, ബിനു മറ്റക്കര , ജോസ് പഴയ തോട്ടം, റജി അമ്പാറ, SNDP ശാഖാ സെക്രട്ടറി ഷാജി നെൽ പുരയ്ക്കൽ,TV ജോസഫ്, പി എ ഇർഷാദ്, ബിനു ചാലക്കുഴി, P.K. റസാക്ക്, ബിനു ചാലക്കുഴി, വിജി, സെൻട്രൽ ആക്ഷൻ കൗൺസിലിനെ പ്രതിനിധീകരിച്ചു, ബാബു പോൾ Ex MLA, ഡിജോ കാപ്പൻ , ജിജോ പനച്ചിനാനി എന്നിവർ സംസാരിച്ചു.

error: Content is protected !!