KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കത്തുന്ന മണിപ്പൂർ : എൽഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ സംഗമം നടത്തി

പാറത്തോട് : കേന്ദ്ര സംസ്ഥാന ഭരണം ബിജെപി രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ളതായാൽ ആ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാം എന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രി ഇപ്പോൾ ആ സംവിധാനം സ്ത്രീകളുടെ തുണി ഉരിയാനുള്ള സംവിധാനമായി മണിപ്പൂരിൽ മാറ്റിയിരിക്കുകയാണെന്നും ഇത് രാജ്യത്തെയും ലോകത്തെയും ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്ന് എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊ.ലോപ്പസ് മാത്യു ആരോപിച്ചു. മണിപ്പൂരിലെ സംഭവ വികാസങ്ങൾക്കെതിരെ എൽ.ഡി.എഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി പാറത്തോട്ടിൽ സംഘടിപ്പിച്ച ബഹുജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിൽ സംഭവിക്കുന്നത് ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രൂരതയാണെന്നും സ്ത്രീകളും കുട്ടികൾക്കും ഉൾപ്പെടെയുള്ള മനുഷ്യർക്ക് ജീവഹാനിയും മാനഹാനിയും സംഭവിക്കുന്നത് മണിപ്പൂർ ബിജെപി സർക്കാരും കേന്ദ്ര സർക്കാരും നിർധയം നോക്കി നിൽക്കുകയാണെന്നും ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം വ.ജെ കുര്യാക്കോസ്, സിപിഐഎം പാറത്തോട് ലോക്കൽ സെക്രട്ടറി പി കെ ബാലൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശുഭേഷ് സുധാകരൻ, കേരള കോൺഗ്രസ് ( എം)സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി, സിപിഐഎം ഏരിയ സെക്രട്ടറി കെ. രാജേഷ്, കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡന്റ് വിപിൻ രാജു ശൂരനാടൻ, എൽ.ഡി.എഫ് പൂഞ്ഞാർ നിയോജകമണ്ഡലം കൺവീനർ അഡ്വ:സാജൻ കുന്നത്ത്, സിപിഎം ജില്ലാ കമ്മറ്റിയംഗം ജോയി ജോർജ്,സിപിഐ ജില്ലാ കമ്മിറ്റിയംഗം കെ. ടി പ്രമദ്,ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി. ആർ അനുപമ, കേരള കോൺഗ്രസ്‌ (എം) മണ്ഡലം പ്രസിഡന്റ്‌ കെ.ജെ തോമസ് കട്ടയ്ക്കൽ, പാറത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയമ്മ വിജയലാൽ,സിപിഐ ഈരാറ്റുപേട്ട ഏരിയ സെക്രട്ടറി ഇ. കെ മുജീബ്,കേരളാ കോൺഗ്രസ്‌ നിയോജകമണ്ഡലം സെക്രട്ടറി ഡയസ് കോക്കാട്ട്, സിപിഐ ജില്ലാ കമ്മറ്റിയംഗം എം.ജി ശേഖരൻ, എന്നിവർ പ്രസംഗിച്ചു.

error: Content is protected !!