KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചാന്ദ്രദിനാഘോഷം : റോക്കറ്റ് മാതൃകകൾ നിർമ്മിച്ച് സെന്റ് തോമസിലെ വിദ്യാർത്ഥികൾ .

എരുമേലി : ലോക ചാന്ദ്രദിനത്തോടനുബന്ധിച്ചു എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ചാന്ദ്രദിനാഘോഷം 2023 നടന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകളുടെയും പോസ്റ്ററുകളുടെയും പ്രദർശനം ആയിരുന്നു മുഖ്യ ആകർഷണം .

സയൻസ് ക്ലബ് എച്ച്.എസ്,. യു. പി വിഭാഗങ്ങൾ സംയുക്തമായി നടത്തിയ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്‌സി ജോൺ ചാന്ദ്രദിന സന്ദേശം നൽകി. സയൻസ് ക്ലബ് ഭാരവാഹികളായ അധ്യാപകർ അൽഫോൻസാ ഫിലിപ്പ്, ലിന്റാ ജോർജ്, ലിറ്റി കെ മാത്യു എന്നിവർ നേതൃത്വം നൽകി.

error: Content is protected !!