ഗ്രാമവണ്ടിക്ക് അറയാഞ്ഞിലിമണ്ണിൽ നിന്നും തുടക്കമായി.
എരുമേലി : അറയാഞ്ഞിലിമണ്ണിൽ നിന്നും തുടക്കം കുറിച്ച KSRTC യുടെ ഗ്രാമവണ്ടിക്ക് ആവേശത്തുടക്കം.
പെരുനാട് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് KSRTC ഗ്രാമവണ്ടി സർവീസ് ആരംഭിച്ചത്.
കഴിഞ്ഞ ദിവസം തുലാപ്പള്ളിയിൽ വെച്ച് ഗതാഗത മന്ത്രി ആന്റണി രാജുവാണ് ആദ്യ സർവീസ് ഉദ്ഘാടനം ചെയ്തത്.
അറയാഞ്ഞിലിമൺ, പമ്പാവാലി, കിസുമം, നാറാണംതോട്, ഇലവുങ്കൽ , ളാഹ, പുതുക്കട, മഠത്തുംമൂഴി, പെരുനാട് മാർക്കറ്റ്, മുക്കം അലിമുക്ക് എന്നിങ്ങനെയാണ് സർവീസ് റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.
ഡീസലിന്റെ ബില്ല് പെരുനാട് പഞ്ചായത്ത് വഹിക്കും. ബസ് ജീവനക്കാരുടെ ശമ്പളവും വാഹനത്തിന്റെ അറ്റക്കുറ്റപ്പണിയും കെഎസ്ആർടിസി വഹിക്കും. ബസിൽ പരസ്യം ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാകും. പരസ്യത്തിൽ നിന്നുള്ള വരുമാനം അതത് തദ്ദേശസ്ഥാപനങ്ങൾക്കാണ്. ഇതു വഴി വാഹനത്തിന്റെ ഇന്ധനചെലവും കണ്ടെത്താം
പത്തനംതിട്ട ജില്ലയിലെ കെഎസ്ആർടിസിയുടെ ആദ്യ ഗ്രാമവണ്ടി എരുമേലിയുടെ അതിർത്തി കടന്ന് ഓടിതുടങ്ങി. കഴിഞ്ഞ ദിവസം തുലാപ്പള്ളിയിൽ വെച്ച് ഗതാഗത മന്ത്രി ആന്റണി രാജുവാണ് ആദ്യ സർവീസ് ഉദ്ഘാടനം ചെയ്തത്. വണ്ടിയുടെ നടത്തിപ്പ് പെരുനാട് പഞ്ചായത്തിന് ആണെങ്കിലും ഇതിന്റെ ഗുണം എരുമേലി പഞ്ചായത്തിലെ കിഴക്കൻ മേഖലയ്ക്കുമുണ്ട്. എരുമേലി, പെരുനാട് പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഗ്രാമവണ്ടി ഏറെ പ്രയോജനകരമാണെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണൻ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
പെരുനാട് പഞ്ചായത്ത് നിർദേശിക്കുന്ന റൂട്ടുകളിലൂടെയാണ് ബസ് സർവീസ്. അറയാഞ്ഞിലിമൺ, പമ്പാവാലി, കിസുമം, നാറാണംതോട്, ഇലവുങ്കൽ , ളാഹ, പുതുക്കട, മഠത്തുംമൂഴി, പെരുനാട് മാർക്കറ്റ്, മുക്കം അലിമുക്ക് എന്നിങ്ങനെയാണ് സർവീസ് റൂട്ട് നിശ്ചയിട്ടുള്ളതെന്ന് പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹൻ പറഞ്ഞു.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ മേഖലകളിലേക്ക് സർവീസ് നടത്തേണ്ടതുണ്ടെങ്കിൽ അത് പരിഗണിക്കും. തുടക്കമെന്ന നിലയിൽ രണ്ട് സർവീസാണ് നിശ്ചയിച്ചിട്ടുള്ളത്.
ദിവസവും രാവിലെ അറയാഞ്ഞിലിമണ്ണിൽ നിന്നാണ് സർവീസ് തുടങ്ങുക. രാത്രി വാഹനം നിർത്തിയിടുന്നതിനടക്കമുള്ള സൗകര്യം പഞ്ചായത്ത് നൽകും. ഗ്രാമവണ്ടി പെരുനാട് പഞ്ചായത്ത് എന്ന പേരിലാണ് ബസ്. ഡീസലിന്റെ ബില്ല് പഞ്ചായത്ത് വഹിക്കും. ബസ് ജീവനക്കാരുടെ ശമ്പളവും വാഹനത്തിന്റെ അറ്റക്കുറ്റപ്പണിയും കെഎസ്ആർടിസി വഹിക്കും. ബസിൽ പരസ്യം ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാകും. പരസ്യത്തിൽ നിന്നുള്ള വരുമാനം അതത് തദ്ദേശസ്ഥാപനങ്ങൾക്കാണ്. ഇതു വഴി വാഹനത്തിന്റെ ഇന്ധനചെലവും കണ്ടെത്താം.
ഉൾപ്രദേശങ്ങളിൽ തീരെ യാത്രാ സൗകര്യമില്ലാത്ത മേഖലയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധത്തിലാണ് സംസ്ഥാന സർക്കാർ ഗ്രാമവണ്ടി പദ്ധതി ആവിഷ്ക്കരിച്ചത്. സംസ്ഥാനത്ത് ഗ്രാമവണ്ടി ആദ്യം തുടങ്ങിയത് തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയിലായിരുന്നു.