മണിപ്പൂർ കലാപം : ഭീമഹർജി ഒപ്പുശേഖരണം കൈമാറി
കാഞ്ഞിരപ്പള്ളി : മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യ അവസാനിപ്പിക്കുക, വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമുണ്ടാക്കുക, കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ പ്രധാന മന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് അഞ്ചു ലക്ഷം പേർ ഒപ്പിട്ടു നൽകുന്ന ഭീമഹർജിയിലേക്ക് കാഞ്ഞിരപ്പള്ളി രൂപതയിൽ നിന്നും സമാഹരിച്ച ഒപ്പുകൾ ഗ്ലോബൽ സമിതിക്ക് കൈമാറി.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ എന്നിവർ ചേർന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഭാരവാഹികളായ ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ, രാജേഷ് ജോൺ എന്നിവർക്ക് രേഖകൾ കൈമാറി.
ഭാരവാഹികളായ ടെസ്സി ബിജു പാഴിയാങ്കൽ, ജോസഫ് പണ്ടാരക്കളം, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ജോജോ തെക്കുംചേരി ക്കുന്നേൽ, സിനി ജിബു നീറനാക്കുന്നേൽ, അനിത ജസ്റ്റിൻ, ജോബി തെക്കുംചേരിക്കുന്നേൽ എന്നിവർ പങ്കെടുത്തു.