കുട്ടിക്കാനത്ത് മിനിലോറി 1000 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

കുട്ടിക്കാനം :കൊട്ടാരക്കര- ദിണ്ഡുങ്കൽ ദേശീയ പാതയിൽ കുട്ടിക്കാനം മറിഞ്ഞപുഴ, കടുവപാറക്ക് സമീപം മിനിലോറി  നീയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കോട്ടയം പള്ളം സ്വദേശി ജോമോൻ ജോസഫ് ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 3.15 യോടെയാണ്  അപകടം.

ഏകദേശം ആയിരം അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. കോട്ടയം ഭാഗത്ത് നിന്നും ടയറുമായി കുട്ടിക്കാനം ഭാഗത്തേക്ക് പോയ മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്.  ഡ്രൈവർ ജോമോൻ മാത്രമാണ്
വാഹനത്തിൽ ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ മൃതശരീരം ഏകദേശം 250 അടി താഴ്ചയിൽ നിന്നുമാണ് കണ്ടെത്തിയത്.

error: Content is protected !!