KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിപ്പൂർ കലാപം : അഭിഭാഷക സമൂഹം പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി : മണിപ്പൂരിൽ നിരാലംബ ജനതക്കുമേൽ നടക്കുന്ന ആസൂത്രിത വർഗീയ കലാപത്തിനെതിരെ അഭിഭാഷക സമൂഹത്തിന്റെ പ്രതിഷേധം.

ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ (AILU) കാഞ്ഞിരപ്പള്ളി കോടതി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ അഭിഭാഷകരായ ടി.എ.വിജയൻ, ജോൺ കുര്യൻ, ഗിരിഷ് എസ് നായർ, ജോളി ജയിംസ്, ഡി. ബൈജു, ടി.എ.രാജു, റെനി ജോസഫ്, സയദ് അലി ഖാൻ,ലോയേഴ്സ് യൂണിയൻ സെക്രട്ടറി അഡ്വ.ബി.ബിജോയി, ഭാരവാഹികളായ രേണുക റാം, എം.എ.റിബിൻ ഷാ, അനീസ എം എന്നിവർ നേതൃത്വം നൽകി. ലോയേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡണ്ട് കെ.ആർ.ഷാജി അദ്ധ്യക്ഷനായി.

error: Content is protected !!