KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കടുവയോ, പുലിയോ..? കുപ്പക്കയത്ത് രണ്ടു പശുക്കളെ കൊന്ന് പാതി  തിന്ന നിലയിൽ.

മുണ്ടക്കയം ഈസ്റ്റ്:  പശുക്കളെ വന്യജീവി ആക്രമിച്ച് കൊന്നു പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി.

 ടി.ആർ ആൻഡ് ടി. എസ്റ്റേറ്റിലെ  കുപ്പക്കയം ഡിവിഷനിൽ തിങ്കളാഴ്ച രാത്രിയാണ് രണ്ട് പശുക്കളെ ചത്തനിലയിൽ കണ്ടത്.

രണ്ടുദിവസം മുൻപും ഇതിന് സമീപത്തായി ഒരു പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

തോട്ടത്തിൽ അഴിച്ചുവിട്ട് വളർത്തുന്ന പശുക്കളാണ് ആക്രമിക്കപെട്ടത്.

ആരുടെ പശുക്കളാണിതെന്ന്  തിരിച്ചറിഞ്ഞിട്ടില്ല.  രണ്ടു പശുക്കളുടെയും പിൻഭാഗം കടിച്ച് പറിച്ചെടുത്ത നിലയിലാണ്. കുറെ ദൂരത്തിൽ ജഡം വലിച്ചിഴച്ചിട്ടുമുണ്ട്.

ആക്രമണ രീതി പ്രകാരം കടുവയോ പുലിയോ ആകാമെന്ന നിലപാടിലാണ് വനം വകുപ്പ്. പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതായി റേഞ്ച് ഓഫീസർ ബി.കെ.ജയൻ പറഞ്ഞു.

error: Content is protected !!