കാഞ്ഞിരപ്പള്ളി രൂപത നവാധ്യാപക സംഗമവും പ്രവർത്തനോദ്ഘാടനവും .
കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രവർത്തന ഉദ്ഘാടനവും നവ അധ്യാപകർക്കായി അർദ്ധദിന സെമിനാറും കുട്ടിക്കാനം മരിയൻ കോളേജിൽ വെച്ച് നടത്തപ്പെട്ടു. പാലാ ബി . എഡ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ടി സി തങ്കച്ചൻ ‘അധ്യാപക മനോഭാവവും നിലപാടുകളും എങ്ങനെയായിരിക്കണം’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നയിച്ചു.
ഉച്ചകഴിഞ്ഞ് 1.30ന് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. എബ്രഹാം കൊച്ചു വീട്ടിൽ സ്വാഗതമാശംസിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ഡൊമിനിക് അയി ലൂ പറമ്പിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സിറിയക് മാത്യു മണിപ്പൂർജനതയോടുള്ള അനുഭാവം പ്രഖ്യാപിച്ചു കൊണ്ടും ഭരണകൂടനിഷ്‌ക്രിയ തയെ വിമർശിച്ചും പ്രമേയം അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് സെക്രട്ടറി കെ ജെ ജോൺ സർവീസ് സംബന്ധമായ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി ക്ലാസ് നയിക്കുകയും നവാധ്യാപകരുടെ സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് വിൻസന്റ് ജോർജ് ആശംസകൾ അർപ്പിച്ചു. ജോമോൻജോസഫ്, റോബി തോമസ്, തോമസ്ഡോമിനിക്എന്നിവർ പ്രസംഗിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ റോണിസെബാസ്റ്റ്യൻ, ആൽബിൻപാലക്കുടി, ഷിജോ തോണിയാങ്കൽ,കല . പി. എസ്, ഷെറിൻ മേരി ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.