KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാൽനട പ്രചരണ ജാഥ കാഞ്ഞിരപ്പള്ളി  ബ്ലോക്കിൽ പര്യടനം നടത്തി

കാഞ്ഞിരപ്പള്ളി:ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്രദിനത്തിൽ ഡി.വൈ.എഫ്.ഐ  ബ്ലോക്ക്‌  കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സെക്കുലർ സ്‌ട്രീറ്റിൻ്റെ പ്രചരണാർഥം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി.സുരേഷ്കുമാർ നയിക്കുന്ന കാൽ നട പ്രചരണ ജാഥ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ പര്യടനം നടത്തി.
ശനിയാഴ്ച രാവിലെ 9 ആനക്കല്ല് ടൗണിൽ സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം വി.എൻ.രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌
പ്രസിഡണ്ട് റിനോഷ് രാജേഷ് അദ്ധ്യക്ഷനായി.

തുടർന്ന് ആനിത്തോട്ടം, കാഞ്ഞിരപ്പള്ളി ടൗൺ, ഇരുപത്തിയാറാം മൈൽ, പാറത്തോട്, ചോറ്റി,ചിറ്റടി, മുപ്പത്തിയൊന്നാം മൈൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. മുണ്ടക്കയത്ത് സമാപിച്ചു.

വിവിധ കേന്ദ്രങ്ങളിൽ  ജാഥാ വൈസ് ക്യാപ്റ്റൻ അർച്ചന സദാശിവൻ, മാനേജർ ബി.ആർ.അൻഷാദ് ,ജില്ലാ കമ്മറ്റിയംഗങ്ങളായ അഡ്വ.എം.എ.റിബിൻഷാ, കെ.ആർ.സെയ്ൻ, കെ.ആർ.അമീർഖാൻ, ബി.ഗൗതം, ബി.ആഷിഖ് എന്നിവർ സംസാരിച്ചു.

error: Content is protected !!