കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൽ..നിക്ഷേപകർ അങ്കലാപ്പിൽ..
കാഞ്ഞിരപ്പള്ളി : നിലവിലെ ഭരണ സമിതിക്ക് ഒന്നര വർഷം കൂടി കാലാവധി നിലനിൽക്കെ, ഭരണ സമിതിയിലെ അഞ്ച് മെമ്പർമാർ കൂട്ട രാജി സമർപ്പിച്ചതോടെ
പ്രതിസന്ധിയിലായ കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായി.
നഷ്ടങ്ങൾ നികത്തി, ലാഭത്തിലേക്ക് മികച്ച രീതിയിൽ എത്തികൊണ്ടിരിന്ന ബാങ്കിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ നിക്ഷേപകരിൽ അങ്കലാപ്പ് ഉണ്ടാക്കിയിരിക്കുകയാണ്.
ബുധനാഴ്ച നിലവിലുണ്ടായിരുന്ന കമ്മറ്റിയെ പിരിച്ചുവിടുകയും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേൽക്കുകയും ചെയ്തു. ബാങ്കിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി പുതിയതായി മൂന്നംഗ ഭരണസമിതി ഇന്നലെയാണ് ചുമതലയേറ്റത്. കൺവീനറായി ആന്റണി മാർട്ടിൻ പേഴത്തുവയലിൽ , റിജോ വളാന്തറ . അഡ്വക്കേറ്റ് ചന്ദ്രബാബു എന്നിവരാണ് ചുമതലയേറ്റത്.
ആറുമാസ കാലയളവിൽ പുതിയതായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി നിലവിൽ വരുന്നതുവരെ കാലയളവിൽ ആണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ചുമതല.
പാർലമെന്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനം നേരത്തെ ഇറങ്ങിയാൽ വീണ്ടും തെരഞ്ഞെടുപ്പ് വൈകിയേക്കും.
കാഞ്ഞിരപ്പള്ളി സർവീസ്
സഹകരണബാങ്ക് ഭരണസമിതിയിൽനിന്ന് കേരള കോൺ ഗ്രസ് എമ്മിന്റെ നാല് അംഗങ്ങ ളും കോൺഗ്രസിന്റെ ഒരംഗവുമാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. കേരള കോൺഗ്ര സ് (എം) അംഗങ്ങളായ ജോളി മടുക്കക്കുഴി, ടി.ജെ. മോഹനൻ, ജെസി ഷാജൻ, റാണി മാത്യു എന്നിവരും കോൺഗ്രസിലെ ജോബ് കെ. വെട്ടവുമാണ് ഭരണി സമിതിയംഗത്വം രാജിവെച്ചത്.
കോൺഗ്രസ് മുൻ മണ്ഡലം പ്ര സിഡന്റ് കൂടിയാണ് ജോബ് കെ .വെട്ടം. ജില്ലാ രജിസ്ട്രാർ, ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നി വർക്ക് അവർ രാജിക്കത്ത് കൈമാറി.
നിലവിലെ ബാങ്ക് പ്രസിഡന്റിന്റെ അറിവോടെ നിയമവിരുദ്ധമായി വായ്പ അനുവദിച്ചുവെന്നും ഒരു ഭാരണസമിതിയംഗവും പിതാവും മതിയായ രേഖകളി ല്ലാതെ 20 ലക്ഷത്തോളം രൂപ വായ്പയെടുത്തുവെന്നും ആരോപിച്ചാണ് ഇവർ രാജിവെച്ചത്.
മതിയായ രേഖകളുണ്ടായിട്ടും സാധാരണക്കാർക്ക് വായ്പ അനുവദിക്കുന്നില്ലെന്നും ഇവർ ആരോപിച്ചു.
എന്നാൽ മികച്ച രീതിയിൽ മുൻപോട്ട് പോകുന്ന ബാങ്കിനെ തകർക്കുന്നതിന് വേണ്ടിയുള്ള ഗൂഡശ്രമമാണ് നടക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റ് ആയി അധികാരം ഏറ്റതിന് ശേഷം കഴിഞ്ഞ ആറുമാസം കൊണ്ട്, ബാങ്കിൽ 15 കോടി കുടിശ്ശിക ഉണ്ടായിരുന്നതിന്റെ 42 ശതമാനത്തോളം തിരികെ പിടിക്കുവാൻ സാധിച്ചുവെന്ന് പ്രസിഡന്റ് സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട് പറഞ്ഞു..
2020-ൽ നടന്ന തിരഞ്ഞടുപ്പിൽ യു.ഡി.എഫ്. പാനലിൽ മത്സരിച്ച 11 പേരും വിജയിച്ചിരുന്നു. പിന്നീട് കേരള കോൺഗ്രസ് (എം) എൽ.ഡി.എഫി നൊപ്പം ചേർന്നപ്പോൾ കേരള കോൺഗ്രസ് (എം) ഭരണം പി ടിച്ചെടുത്തു. പിന്നീട് ജോർജ് വർഗീസ് പൊട്ടൻകുളം രാജി വെച്ച ഒഴിവിലേക്ക് നടന്ന തിര ഞെഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ കേരള കോൺ ഗ്രസ് എമ്മിലെ സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ടിനെ പ്രസിഡന്റാ യി തിരഞ്ഞെടുത്ത് കോൺ ഗ്രസ് ഭരണം പിടിച്ചെടുത്തു.
ജൂലായിൽ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തോമസ് ജോസഫ് ഞള്ളത്തുവയലിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ബാങ്ക് ഭരണസമിതിയിൽ കേരള കോൺഗ്രസ് (എം)- നാല്, കോൺഗ്രസ്-ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. ആവശ്യമായ അംഗങ്ങളുടെ എണ്ണം നഷ്ടപ്പെട്ടതോടെയാണ് നിലവിലെ ഭരണസമിതി അസാധുവായി മാറിയത്.