ഏഴു വയസുകാരിയോട് അപമര്യാദയായി പെരുമാറിയ 72 കാരൻ അറസ്റ്റിൽ .

കൊക്കയാർ :കൊക്കയർ പഞ്ചായത്തിലെ മരുതും മൂട്ടിൽ താമസിക്കുന്ന പനക്കച്ചിറ സ്വദേശി ചെറിയത്ത് വിദ്യാധരൻ (72) നെയാണ്
ഏഴു വയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ
പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

പെരുവന്താനം സ്റ്റേഷന്റെ പരിധിയിൽ  ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്  സംഭവം .

കുട്ടികൾ മാത്രം ഉണ്ടായിരുന്ന സമയത്ത്  വീട്ടിലെത്തിയ ഇയാൾ  മിഠായി നൽകിയ ശേഷം അപമര്യാദയായി പെരുമാറുകയായിരുന്നു

. ഒരു വർഷം മുൻപ് ഭാര്യ മരണപ്പെട്ട ഇയാൾ ഇപ്പോൾ മരുതുംമൂട്ടിലാണ് താമസിച്ചു വന്നത്.

കുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്ന് പെരുവന്താനം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു . കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു  പീരുമേട് സബ് ജയിലിലേക്കയച്ചു.

error: Content is protected !!