കണ്ണിമലയിൽ സൗരോർജവേലി സ്ഥാപിക്കുന്നു.
മുണ്ടക്കയം :പഞ്ചായത്തിലെ കണ്ണിമല മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ സൗരോർജവേലി സ്ഥാപിക്കുന്നതിനുള്ള ജോലികൾക്ക് തുടക്കമായി. എരുമേലി റേഞ്ചിന് കീഴിലുള്ള 26 സ്ഥലങ്ങളിൽ ഇതോടൊപ്പം തന്നെ സൗരോർജവേലി സ്ഥാപിക്കും. വേലിയുടെ അറ്റകുറ്റപ്പണി കൾ നടത്തുന്നതിനും കാട്ടുവള്ളികളും മരക്കൊമ്പുകളും ഒടിഞ്ഞു വീണ് വേലിയുടെ വൈദ്യുത പ്ര സരണത്തിന് തടസ്സം ഉണ്ടാകാതെ നോക്കുന്നതിനും മറ്റുമായി ജനകീയ സമിതി രൂപവത്കരിച്ചു.
വരുന്ന മൂന്നുമാസത്തിനുള്ളിൽ വേലിയുടെ നിർമാണം പൂർത്തീ കരിക്കുമെന്ന് വനം വകുപ്പ് അധി കൃതർ പറഞ്ഞു. കണ്ണിമലയിൽ ഒരു കിലോമീറ്റർ നീളത്തിലാണ് ആദ്യഘട്ടമായി വേലിസ്ഥാപിക്കു ന്നത്. ഒരു കിലോമീറ്റർ വേലി നിർ മിക്കുന്നതിന് മൂന്ന് ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ആനകൾ ജനവാസമേഖലയിലേക്ക് എത്താതിരിക്കാനുള്ള കിടങ്ങ് നിർമിക്കുന്നതിന് ഒരു കിലോമീറ്ററിന് 20 ലക്ഷം രൂപ ചെലവാകും. ചെലവ് കുറയ്ക്കലിന്റെ ഭാഗമായാണ് സൗരോർജവേലി സ്ഥാപിക്കുന്നത്.