KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിപ്പൂർ കലാപം : കേരള യൂത്ത് ഫ്രണ്ട്  (എം )  പ്രാർത്ഥനാ യജ്ഞം നടത്തി

മുണ്ടക്കയം : മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സൽബുദ്ധി ഉണ്ടാകുന്നതിനുവേണ്ടിയും മണിപ്പൂരിൽ പീഡനം എൽക്കുന്ന  കുക്കി ജനവിഭാഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരള യൂത്ത് ഫ്രണ്ട്  (എം ) മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ച് പ്രാർത്ഥനയജ്ഞം നടത്തി.അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം .എൽ എ ഉദ്ഘാടനം ചെയ്തു .

മണ്ഡലം പ്രസിഡന്റ് ബിച്ചു തോമസ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ സാജൻ കുന്നത്ത്, മണ്ഡലം പ്രസിഡന്റ് ചാർലി കോശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ഡൊമിനിക്, യൂത്ത് ഫ്രണ്ട്( എം ) സംസ്ഥാന ജനറൽ സെക്രട്ടറി അബേഷ് അലോഷ്യസ്, നിയോജകമണ്ഡലം പ്രസിഡന്റ് ഷോജി അയലു കുന്നേൽ, തങ്കച്ചൻ കാരക്കാട്, വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മോളി വാഴപ്പനാടി, കർഷ യൂണിയൻ മണ്ഡലം പ്രസിഡന്റ് അജി വെട്ടുകല്ലാംകുഴി,ചാക്കോ തുണിയംപ്രയിൽ, യൂത്ത് ഫ്രണ്ട് (എം )നേതാക്കളായ സംസ്ഥാന കമ്മിറ്റി അംഗം അജേഷ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് മാത്യൂസ് വെട്ടുകല്ലാംകുഴി, ജോജോ തോണിപാറ, ജോൺപോൾ പി സെബാസ്റ്റ്യൻ, സിജോ പരുതേ പതിയിൽ, ആനിയ അജിത് മൈലപ്ര, ഷാലു സുജിത്ത്, സുമാ രാജീവ്, ബിൻസ് ജോൺ കോഴിമല, ബിനു പരുതേപതിയിൽ തുടങ്ങിയവർ പ്രസംഗിച്ചു ,

error: Content is protected !!