കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ അപകടത്തിലായ ഭാഗം പൊളിക്കാൻ തുടങ്ങി.

കാഞ്ഞിരപ്പള്ളി കുരിശുങ്കലിൽ പ്രവർത്തിക്കുന്ന ഗ്രാമപ്പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ അപകടാവസ്ഥയിലായ ഭാഗം പൊളിച്ചുനീക്കുന്ന ജോലികൾ ആരംഭിച്ചു. സുരക്ഷയുടെ ഭാഗമായി ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ അടച്ചു.  ഗവ. ഹോമിയോ ആശു പത്രി, താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് എന്നിവ താത്കാലികമായി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്കു മാറ്റി പ്രവർത്തനം തുടങ്ങി.

കെട്ടിടത്തിന്റെ മുകൾഭാഗത്തു നിന്നാണ് പൊളിച്ചുനീക്കാനുള്ള പണികൾ തുടങ്ങിയിരിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് പൊളിച്ചുനീക്കുന്ന ജോലികൾ നടക്കുന്നതെന്നും എത്രയുംവേഗം പൂർത്തിയാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ അറിയിച്ചു.

ഇവിടെ പ്രവർത്തിച്ചിരുന്ന മറ്റു സ്ഥാപനങ്ങൾ പണികൾ തീരുംവരെ അടച്ചിട്ടിരിക്കുകയാണ്. കെട്ടിടം സുരക്ഷിതമായി പൊളിച്ചുനീക്കുന്നതിനായി ഷോപ്പിങ് കോംപ്ലക്സിനു മുന്നിൽ ദേശീയ പാതയിലെ ബസ് സ്റ്റോപ്പ് മുതൽ മണിമല റോഡിൽ ടാക്സി സ്റ്റാൻഡിന് സമീപത്തെ കംഫർട്ട് സ്റ്റേഷൻ വരെയുള്ള ഭാഗം അടച്ചുകെട്ടി സുരക്ഷയൊരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കുന്നതുവരെ ഈ ഭാഗത്ത് ആളുകൾ നിൽക്കുന്നതും വാഹനങ്ങൾ പാർക്കു ചെയ്യുന്നതും നിരോധിച്ചു.

error: Content is protected !!