പ്രളയ ദുരിത ബാധിധർക്കു  കൈത്താങ്ങായി ആസർ- നന്മ വില്ലജ്

കാഞ്ഞിരപ്പള്ളി :2021ഒക്ടോബർ മാസത്തിൽ കേരള ജനതയെ ഭീതിയിലാഴ്ത്തി കൊണ്ട്  നടന്ന മഹാ പ്രളയത്തിൽ വീടുകൾ ഉൾപ്പടെ സകലതും  നഷ്ടപെട്ട കൂട്ടിക്കൽ  നിവാസികൾക്കു ഒരേക്കർ  സ്ഥലവും 11 വീടുകളും സൗജന്യമായി  അസർ ഫൌണ്ടേഷൻ കാഞ്ഞിരപ്പള്ളി നൽകുന്നു.

ഇതിന്റെ ആദ്യ  ഘട്ടമായി നിർമ്മിച്ച 6 വീടുകളുടെ സമർപ്പണം 12-2 -23 ൽ  കൂട്ടിക്കൽ വെച്ച് നടന്ന സമ്മേളനത്തിൽ പൂഞ്ഞാർ എം. ൽ. എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  നിർവ്വഹിക്കുകയുണ്ടായി.

രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കിയ  5 വീടുകളുടെ താക്കോൽ വിതരണവും വീട് സമർപ്പണവും 10-08-23 വ്യാഴം 10  മണിക്ക്  ആസർ രക്ഷധികാരി  K  P ഷംസുദീൻ നിർവഹിക്കുന്നതും ഈ യോഗത്തിൽ വീശിഷ്ടാഥിയായി  തണൽ ചെയർമാൻ Dr  ഇദിരീസ് പങ്കെടുക്കുന്നതുമാണ്.

അസർ, നന്മ, തണൽ, കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ   എന്നിവർ  പങ്കാളികളായ ബ്രഹൃത് പദ്ധതിയായിരുന്നു അസർ നന്മ വില്ലേജ്.

വാർത്ത സമ്മേളനത്തിൽ  അസർ ചെയർമാൻ  മുജീബ് റഹ്മാൻ, സെക്രട്ടറി  അൻസാരി പറത്തോട്, അൻസാരി പുതുകൊട്ട്, അനൂപ് എ ലത്തീഫ്, റിയാസ് കാൾടെക്സ് ഫൈസി ചെറുകര, ഷംസ്‌ തോട്ടത്തിൽ,ഷൈജു കളരിക്കൽ അഡ്വ.റഫീഖ്,അൽഫാസ് കാഞ്ഞിരപ്പള്ളി ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

error: Content is protected !!