അമൽ ജ്യോതിയിൽ നടന്ന മെക്കാനിക്കൽ എൻജിനീയറിങ്  ഫിനിഷിങ് സ്കൂൾ സമാപിച്ചു

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച 40 മണിക്കൂർ ദൈർഘ്യമുള്ള ഫിനിഷിംഗ് സ്കൂൾ (AMEFS) സമാപിച്ചു. ഹൈടെക്  എൻജിനീയറിങ് വർക്‌സ് മാനേജിങ് ഡയറക്ടർ ജോണി ജെയിംസ് കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

                        ‘ഏവർക്കും അറിയാവുന്നതുപോലെ രാജ്യത്തും, വിദേശത്തും ഏറെ ജോലി സാധ്യതയുള്ള കോഴ്സാണ്  മെക്കാനിക്കൽ എഞ്ചിനീറിങ് എങ്കിലും നൂതന സാങ്കേതിക വിദ്യയും, ആശയങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാവണം കോഴ്സ് സ്വായത്തമാക്കുവാൻ. ചൈന, ജപ്പാൻ പോലുള്ള വിദേശരാജ്യങ്ങളെ തൊഴിൽപരമായി നേരിടണമെങ്കിൽ നമ്മൾ  ടെക്നോളജി വളർത്തുകയും, മികച്ച സംരംഭകരാവുകയും വേണം.  ഇന്ത്യൻ നിർമ്മിത യന്ത്രങ്ങൾക്കും, സാമഗ്രികൾക്കും വിദേശത്ത് ലഭിക്കുന്ന സ്വീകാര്യതക്ക്  പ്രധാന കാരണം അവയുടെ  പ്രവർത്തനക്ഷമതയും, കുറഞ്ഞ മുതൽമുടക്കുമാണ്‌’ ജോണി ജെയിംസ്  അഭിപ്രായപ്പെട്ടു.   

  ഫിനിഷിംഗ് സ്കൂൾ കോഴ്സ്  പൂർത്തിയാക്കിയ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ജോലി ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മാനേജർ റവ.ഡോ.മാത്യു പായിക്കാട്ട്  അഭിപ്രായപ്പെട്ടു. വളരെ വിജയകരമായി പൂർത്തിയാക്കിയ കോഴ്സിന് നേതൃത്വം നൽകിയ ഡീൻ പ്രൊഫ.ഡോ. ബിനു സി എൽദോസ്, പ്രൊഫ. മാത്യു ജെ ജോസഫ്, പ്രൊഫ അമൽ ചുമ്മാർ,  ബാലചന്ദ്രൻ, ഡിജോ റ്റി തോമസ് എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു

error: Content is protected !!